തെക്കന്‍ കേരളത്തില്‍ ഇടത് തേരോട്ടം, വടക്കും മധ്യ കേരളത്തിലും ഇടതു തന്നെ
തെക്കന്‍ കേരളത്തില്‍ ഇടത് തേരോട്ടം, വടക്കും മധ്യ കേരളത്തിലും ഇടതു തന്നെ
39 സീറ്റുകളുള്ള തെക്കന്‍ കേരളത്തില്‍ 32 എണ്ണത്തിലും ഇടത് സ്ഥാനാര്‍ഥികള്‍ വിജയം കുറിച്ചു. കേവം ആറ് സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്......
2016 നിയമസഭ തെരഞ്ഞെടുപ്പില്‍ മിന്നും ജയത്തോടെ ഇടതുമുന്നണി അധികാരത്തിലേക്ക് തിരികെയെത്തുമ്പോള്‍ ഏറ്റവും കരുത്തായത് തെക്കന്‍ കേരളത്തിലെ വിധിയെഴുത്ത്. 39 സീറ്റുകളുള്ള തെക്കന്‍ കേരളത്തില്‍ 32 എണ്ണത്തിലും ഇടത് സ്ഥാനാര്‍ഥികള്‍ വിജയം കുറിച്ചു. കേവം ആറ് സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ഇതില്‍ നാലെണ്ണം തിരുവനന്തപുരത്തു നിന്നും. എന്‍ഡിഎ വിജയികളുടെ പട്ടികയില്‍ ആദ്യമായി ഇടം പിടിച്ചതും തെക്കന്‍ കേരളത്തിന്‍റെ കരുത്തിലാണ്.
ആകെ സീറ്റ് | 39 |
---|---|
എല്‍ഡിഎഫ് | 32 |
യുഡിഫ് | 06 |
എന്‍ഡിഎ | 01 |
തെക്കന്‍ കേരളത്തെ അപേക്ഷിച്ച് അത്ര വലിയ തിരയിളക്കം സൃഷ്ടിച്ചില്ലെങ്കിലും മധ്യ കേരളത്തിലും ഇടതിനോടുള്ള പ്രണയം പ്രകടമായി. ആകെയുള്ള 53 സീറ്റുകളില്‍ ഫലം പ്രഖ്യാപിച്ച 52 എണ്ണത്തില്‍ 31 സീറ്റുകളാണ് ഇടതു ക്യാമ്പ് സ്വന്തമാക്കിയത്. 20 സീറ്റുകള്‍ യുഡിഎഫ് അക്കൌണ്ടില്‍ രേഖപ്പെടുത്തി. ഫല പ്രഖ്യാപനം അനിശ്ചിതത്വത്തിലായ വടക്കാഞ്ചേരി മണ്ഡലം ഉള്‍പ്പെടുന്ന തൃശൂര്‍ ജില്ല ഇടതിനെ മാത്രമാണ് സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി. 13 സീറ്റുകളുള്ള ജില്ലയില്‍ 12 എണ്ണത്തിലും ഇടതു സ്ഥാനാര്‍ഥികളാണ് വെന്നിക്കൊടി പാറിച്ചത്.
ആകെ സീറ്റ് | 53 -1 |
---|---|
എല്‍ഡിഎഫ് | 31 |
യുഡിഎഫ് | 20 |
എന്‍ഡിഎ | 0 |
മറ്റുള്ളവര്‍ | 01 |
വടക്കന്‍ കേരളത്തില്‍ ഏതാണ്ട് ഇടതിനൊപ്പമെത്താന്‍ ഇടതുപാളയത്തിനായി. ആകെയുള്ള 48 സീറ്റുകളില്‍ 28 എണ്ണം ഇടതുമുന്നണി നേടിയപ്പോള്‍ 20 എണ്ണം യുഡിഎഫിനൊപ്പം നിലകൊണ്ടു. ലീഗിന്‍റെ കരുത്തില്‍ മലപ്പുറം ജില്ലയിലെ 16ല്‍ 12 സീറ്റും യുഡിഎഫ് നേടി.
ആകെ സീറ്റ് | 48 |
---|---|
എല്‍ഡിഎഫ് | 28 |
യുഡിഎഫ് | 20 |
എന്‍ഡിഎ | 01 |
Adjust Story Font
16