Quantcast

കേരളം നാളെ പോളിങ് ബൂത്തിലേക്ക്

MediaOne Logo

admin

  • Published:

    4 May 2017 9:38 PM GMT

കേരളം നാളെ പോളിങ് ബൂത്തിലേക്ക്
X

കേരളം നാളെ പോളിങ് ബൂത്തിലേക്ക്

അക്രമം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

കേരളം നാളെ പോളിങ് ബൂത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് തടയാന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായും കമ്മീഷന്‍ വ്യക്തമാക്കി.

140 മണ്ഡലങ്ങളിലായി 21498 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കോടി അറുപത് ലക്ഷത്തി പത്തൊന്‍പതിനായിരത്തി ഇരുനൂറ്റി എണ്‍പത്തി നാല് വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 1203 സ്ഥാനാര്‍ഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 3137 ബൂത്തുകളില്‍ വെബ്കാമറകള്‍ സ്ഥാപിച്ചതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കണ്ണൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ 119 ബൂത്തുകള്‍ മാവോയിസ്റ്റ് സ്വാധീനമുള്ള ബൂത്തുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കണ്ണൂരില്‍ പ്രത്യേക സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും കമ്മീഷന്‍ പറഞ്ഞു.

ബൂത്തുകളില്‍ അനുബന്ധ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. വനിതാ സൌഹൃദ ബൂത്തുകളും ഇത്തവണത്തെ പ്രത്യേകതയാണ്. പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമടക്കമുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 3176 പ്രശ്ന സാധ്യത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.

TAGS :

Next Story