ജേക്കബ് തോമസിനെതിരായ ഹരജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി
ജേക്കബ് തോമസിനെതിരായ ഹരജി പരിഗണിക്കുന്നത് 14ലേക്ക് മാറ്റി
കേസ് അന്വേഷിക്കാമെന്ന സിബിഐ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഹൈക്കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. യുഡിഎഫ് നേതാക്കള്‍ക്കെതിരെ ജേക്കബ്തോമസ് നടപടി
ജേക്കബ്ബ് തോമസിനെതിരായ ഹര്‍ജിയില്‍ സി ബി ഐ നിലപാട് അനാവശ്യവും ദുരൂഹമാണെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. സര്‍ക്കാര്‍ പദവിയിലിരിക്കെ അവധിയെടുത്ത് സ്വകാര്യ കോളെജില്‍ ശന്പളത്തിന് ജോലി ചെയ്തത് ചട്ടലംഘനമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. കോടതി അനുവദിക്കുകയാണെങ്കില്‍ കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്നും സി ബി ഐയും വ്യക്തമാക്കി. എന്നാല്‍ ശന്പളത്തിനല്ല ഓണറേറിയത്തിനാണ് ജേക്കബ്ബ് തോമസ് കോളെജില്‍ ജോലി ചെയ്തതെന്നും ഈ തുക തിരികെ നല്‍കിയതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിലെ മന്ത്രിമ്മാര്‍ക്കെതിരെ ജേക്കബ്ബ് തോമസ് നടപടി സ്വീകരിക്കുന്നതിലെ അമര്‍ഷമാണ് ഹര്‍ജിക്ക് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അടുത്ത മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.
Adjust Story Font
16