തുഷാര്‍ വെള്ളാപ്പള്ളി കേരളാ എന്‍ഡിഎയുടെ കണ്‍വീനറാകും
തുഷാര്‍ വെള്ളാപ്പള്ളി കേരളാ എന്‍ഡിഎയുടെ കണ്‍വീനറാകും
ചെയര്‍മാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖനെ തെരഞ്ഞെടുത്തു. രാജീവ് ചന്ദ്രശേഖരന്‍ എംപിയാണ് വൈസ് ചെയര്‍മാന്‍...
എന്‍ഡിഎ കേരള ഘടകം ചെയര്‍മാനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്തു. രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖരനാണ് വൈസ് ചെയര്‍മാന്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനറാകും. ബിജെപി ദേശീയ പ്രസിഡന്‍റ് അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
ബിജെപി - ബിഡിജെഎസ് ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കണ്‍വീനറായി നിയമിച്ചത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ താല്‍പര്യംകൂടി പരിഗണിച്ചശേഷം ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം തീരുമാനിച്ചത്. കുമ്മനം രാജശേഖരന്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ രാജ്യസഭാംഗവും ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖരനാണ് വൈസ് ചെയര്‍മാന്‍. പി സി തോമസിനെ എന്‍ഡിഎ ദേശീയ ഘടകത്തിന്‍റെ കേരളാ പ്രതിനിധിയായും നിയമിച്ചു. പി കെ കൃഷ്ണദാസ്, വി മുരളീധരന്‍, രാജന്‍ കണ്ണാട്ട്, സി കെ ജാനു, രാജന്‍ ബാബു എന്നിവരാണ് കോ കണ്‍വീനര്‍മാര്‍. ഒ രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പടെ 12 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.
എന്‍ഡിഎ യോഗത്തിന് മുന്‍പ് അമിത് ഷാ കക്ഷിനേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തി. നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ബോര്‍ഡ് - കോര്‍പറേഷന്‍ പദവികള്‍ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അമിത് ഷാ, തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചു. ക്രൈസ്തവ സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസിനെ ചുമതലപ്പെടുത്തി. എസ്എന്‍ഡിപിയുടെ എല്ലാവിധ പിന്തുണയും ഇപ്പോഴും ബിഡിജെഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം. മണ്ഡലം തലം വരെ എന്‍ഡിഎ കമ്മിറ്റികള്‍ രൂപീകരിക്കാനും മേഖലാ റാലികള്‍ നടത്താനും യോഗം തീരുമാനിച്ചു.
Adjust Story Font
16