മാധ്യമങ്ങള്‍ക്കു നേരെ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ
മാധ്യമങ്ങള്‍ക്കു നേരെ ആക്രമണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ
മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട സാഹചര്യം ഒരുക്കുമെന്ന് അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് എസ് യു നാസര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.....
കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ എജിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം. സംഘര്‍ഷവുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ അന്വേഷിക്കാന്‍ എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തി,
ഹൈക്കോടതിക്കകത്ത് നടന്ന സംഘര്‍ഷങ്ങള്‍ സംബന്ധിച്ചു മീഡിയ റൂം തുറക്കുന്നത് സംബന്ധിച്ചും ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ട സാഹചര്യം ഒരുക്കുമെന്ന് അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് എസ് യു നാസര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.
Adjust Story Font
16