എന്‍സിപിയില്‍ ഭിന്നത രൂക്ഷം
എന്‍സിപിയില്‍ ഭിന്നത രൂക്ഷം
മരണത്തിന് മുന്‍പ് ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദത്തിലാക്കിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് വിഭാഗീയത മറനീക്കി പുറത്ത് വന്നത്. ..
എന്‍സിപിയില്‍ ഭിന്നത രൂക്ഷമാകുന്നു. ഒരു വിഭാഗം തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ 20ന് ചേരാനിരുന്ന നേതൃയോഗം മാറ്റിവെച്ചു. അതേസമയം തോമസ് ചാണ്ടിയും മാണി സി കാപ്പനും അടക്കമുള്ളവര്‍ ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് സന്തത സഹചാരി സതീഷ് കല്ലങ്കുളം രംഗത്തെത്തി. ക്രൈംബ്രാഞ്ച് സതീഷില്‍ നിന്നും മൊഴിയെടുത്തു.
മരണത്തിന് മുന്‍പ് ഉഴവൂര്‍ വിജയനെ മാനസിക സമ്മര്‍ദത്തിലാക്കിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് വിഭാഗീയത മറനീക്കി പുറത്ത് വന്നത്. കൂടാതെ ആലപ്പുഴയില്‍ തോമസ് ചാണ്ടി കയ്യേറ്റങ്ങള്‍ നടത്തിയതും ശശീന്ദ്രന്‍ വിഭാഗത്തെ ചൊടിപ്പിച്ചു. ഇതോടെയാണ് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ കൊച്ചിയിലും കോഴിക്കോടും രഹസ്യ യോഗങ്ങള്‍ ചേര്‍ന്നത്. ഈ ആരോപണങ്ങള്‍ പരിഹാരം കാണാതെ നേതൃയോഗം ചേര്‍ന്നാല്‍ അ ധ2പത് പാര്‍ട്ടി പിളരുന്നതിന് കാരണമാകുമെന്ന് കണ്ടാണ് 20ന് ചേരാനിരുന്ന നേതൃയോഗം മാറ്റിവെച്ചതെന്നാണ് സൂചന. പ്രഭുല്‍ പട്ടേലിന്റെ അസൗകര്യമാണെന്ന് പറയുമ്പോഴും ജില്ലാ നേതാക്കള്‍ ഇക്കാര്യം തുറന്ന് പറയുന്നുണ്ട്.
ഇതിനിടെ തോമസ് ചാണ്ടിയും മാണി സി കാപ്പനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഉഴവൂരിന്റെ സന്തത സഹചാരിയായ സതീഷ് കല്ലുകുളം രംഗത്തെത്തി. ഉഴവൂരിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സതീഷ് കല്ലങ്കുളത്തില്‍ നിന്നും മൊഴി ശേഖരിച്ചു. സുള്‍ഫിക്കര്‍ മയൂരി വിളിച്ച ഫോണ്‍ സംഭാഷണം അടക്കം ക്രൈംബ്രാഞ്ചിന് കൈമാറിയതായാണ് സൂചന. നേരത്തെ ഉഴവൂരിന്റെ കുടുംബാംങ്ങളില്‍ നിന്നും പരാതിക്കാരിയായ റാണി സാംജിയില്‍ നിന്നും അന്വേഷണ സംഘം മൊഴി എടുത്തിരുന്നു
Adjust Story Font
16