തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍
ഡോ. എല്‍ വത്സലയെയാണ് സ്സപെന്‍ഡ് ചെയ്തത്
തിരുവനന്തപുരം, തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഡോ. എല്‍.വത്സലയെയാണ് സ്സപെന്‍ഡ് ചെയ്തത്. ആരോഗ്യ ഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രസവത്തിനായി തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ എത്തിയ നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശി മിനിയും കുഞ്ഞുമാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആവശ്യപ്പെട്ട കൈക്കൂലി നല്‍കാത്തതിനാല്‍ ഡോക്ടര്‍ യഥാസമയം പരിശോധന നടത്തിയില്ലെന്നാണ് ആരോപണം. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മിനിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ വത്സലയെ സസ്പെന്‍ഡ് ചെയ്തു. ആശുപത്രി റജിസ്റ്ററില്‍ ഡോക്ടറുടെ പേര് തിരുത്തിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെയും ചുമതലപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Adjust Story Font
16