ബോട്ട് സമരം നാലാം ദിവസത്തില്‍
ബോട്ട് സമരം നാലാം ദിവസത്തില്‍
അഴിമുഖങ്ങൾ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനാണ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം.
സംസ്ഥാനത്ത് ബോട്ട് ഉടമകൾ നടത്തിവരുന്ന സമരം നാലാം ദിവസവും തുടരുന്നു. അഴിമുഖങ്ങൾ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനാണ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. സർക്കാർ മുൻകൈയ്യെടുത്ത് പ്രശ്ന പരിഹാരത്തിന് അവസരമൊരുക്കും വരെ സമരം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.
മത്സ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല സമരം തുടരുന്നതിനാൽ സംസ്ഥാനത്തെ മീൻപിടിത്ത ഹാർബറുകൾ പലതും നിശ്ചലമാണ്. പലയിടത്തും ഹർത്താലിന്റെ പ്രതീതിയാണ്. ചെറുമീനുകളെ പിടിക്കുന്നതിന് ഭീമമായ പിഴ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചും ഡീസലിന് സബ്സിഡി അനുവദിച്ച് മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് സമരം. ചെറുമീനുകൾ പിടിക്കുന്നതിനുള്ള പിഴ ശിക്ഷ രണ്ടര ലക്ഷമാക്കി ഉയർത്തിയിരുന്നു. പരമ്പരാഗത തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്.
സംസ്ഥാനത്തെ 3800 ബോട്ടുകളാണ് സമരത്തിന്റെ ഭാഗമായി പണിമുടക്കുന്നത്. സമരം നാൽപതിനായിരം തൊഴിലാളികളെയാണ് നേരിട്ട് ബാധിക്കുന്നത്. അനുബന്ധ മേഖലളെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 22ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16