ഒമാന്‍ ജയിലിലെ മലയാളികളുടെ മോചനം: തിരുവോണ നാളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ബന്ധുക്കള്‍
ഒമാന്‍ ജയിലിലെ മലയാളികളുടെ മോചനം: തിരുവോണ നാളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവുമായി ബന്ധുക്കള്‍
എംബസി ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം
ശിക്ഷാ ഇളവ് ലഭിച്ചിട്ടും മോചനം ലഭിക്കാതെ ഒമാന്‍ ജയിലില്‍ കഴിയുന്ന മലയാളികളുടെ ബന്ധുക്കള്‍ തിരുവോണ നാളില്‍ സമരവുമായെത്തി. ശിക്ഷാ ഇളവ് ലഭിച്ചവരെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിനെത്തിയവരുടെ ആവശ്യം.
9 വര്‍ഷത്തെ ശിക്ഷയില്‍ 8 വര്‍ഷവും പൂര്‍ത്തിയായി ഒമാന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ മനാഫിന്റെ സഹോദരിയും അമ്മായിയുമാണിത്. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാത്തത് മൂലമാണ് മനാഫ് ജയിലില്‍ തന്നെ കഴിയുന്നത്. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന സന്തോഷിന്റെയും 9 വര്‍ഷം തടവൂര്‍ത്തിയാക്കിയ സന്തോഷിന്റെയും ഷാജഹാന്റെയും അവസ്ഥയും ഇതു തന്നെ
ശിക്ഷയുടെ 4 ല്‍ മൂന്നു ഭാഗം പൂര്‍ത്തിയായാല്‍ ഒമാന്‍ ഇളവ് നല്‍കാറുണ്ട്. ഈ സമയത്ത് അതത് രാജ്യങ്ങളുടെ എംബസികള്‍ ഇടപെട്ട് ജയിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തും. എന്നാല്‍ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇങ്ങനെ ഇടപെടലുണ്ടാകുന്നില്ല. എംബസി ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം
Adjust Story Font
16