രാജീവ് വധക്കേസ്: സിപി ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം
രാജീവ് വധക്കേസ്: സിപി ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം
ചാലക്കുടി രാജീവ് വധക്കേസില്‍ റിമാൻഡിൽ കഴിയുന്ന സി.പി ഉദയഭാനുവിന് ഹൈകോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങില് പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും..
ചാലക്കുടി രാജീവ് വധക്കേസില്‍ റിമാൻഡിൽ കഴിയുന്ന സി.പി ഉദയഭാനുവിന് ഹൈകോടതി മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങില് പങ്കെടുക്കുന്നതിനാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യവും നല്‍കണമെന്നാണ് വ്യവസ്ഥ. നാളെ രാവിലെ ചാലക്കുടി മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരായി ജാമ്യമെടുക്കാം. ഞായറാഴ്ച രാവിലെ 10ന് കോടതിയില്‍ വീണ്ടും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകണം.
Next Story
Adjust Story Font
16