ദിലീപിനെ കുടുക്കിയത് എഡിജിപിയും മഞ്ജു വാര്യരും ചേര്‍ന്നാണെന്ന് പിസി ജോര്‍ജ്ജ്
ദിലീപിനെ കുടുക്കിയത് എഡിജിപിയും മഞ്ജു വാര്യരും ചേര്‍ന്നാണെന്ന് പിസി ജോര്‍ജ്ജ്
പൊലീസ് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കാന്‍ ശ്രമിക്കുന്നു
നടിയെ അക്രമിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി പിസി ജോര്‍ജ്ജ് എംഎല്‍എ. ദീലീപിന്റെ അറസ്റ്റിന് പിന്നില്‍ എഡിജിപി ബി സന്ധ്യയും മഞ്ജുവാര്യറും ഒരു സിപിഎം നേതാവിന്റെ മകനുമാണ്. അന്വേഷണസംഘത്തിലുള്ളത് ചില വട്ടിളകിയ ഉദ്യോഗസ്ഥരാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
അക്രമത്തിനിരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിനെതിരെയും പിസി ജോര്‍ജ്ജ് രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനെ കുടുക്കിയതു പോലെ നാദിര്‍ഷയെയും കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ദിലീപിന് ജാമ്യം അനുവദിക്കണം. അല്ലാത്തപക്ഷം കാരണം എന്താണെന്ന് കോടതി വ്യക്തമാക്കണം. തനിക്കെതിരെ കേസ് എടുക്കാന്‍ വനിതാ കമ്മീഷന് എന്ത് അധികാരമാണ് ഉള്ളതെന്നും പിസി ചോദിച്ചു.
Adjust Story Font
16