യുഡിഎഫില്‍ കീറാമുട്ടിയായി സീറ്റ് വിഭജനം
യുഡിഎഫില്‍ കീറാമുട്ടിയായി സീറ്റ് വിഭജനം
അന്തിമ ഘട്ട ചര്‍ച്ചകള്‍ക്കായി 28 ന് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകും
ഘടകകക്ഷികളുമായി കോണ്‍ഗ്രസ് നടത്തിയ സീറ്റു വിഭജന ചര്‍ച്ചയിലും തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങള്‍, ജെ ഡി യു, ആര്‍ എസ് പി എന്നിവരുമായാണ് ചര്‍ച്ച നടന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ലിസ്റ്റ് സംബന്ധിച്ച് ഉപസമതിക്ക് രൂപം നല്‍കാന്‍ കെ പി സി സി തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചു.
അധിക സീറ്റ് വേണമെന്ന ആവശ്യത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ചര്‍ച്ച ഉടക്കി നില്‍ക്കുന്നത്. ഇന്നത്തെ ചര്‍ച്ചയിലും ഇരു വിഭാഗവും നിലപാട് ആവര്‍ത്തിച്ചു. തീരുമാനമാകാത്തതിനാല്‍ വീണ്ടും ചര്‍ച്ച തീരുമാനിച്ച് പിരിഞ്ഞു. മത്സരസാധ്യയുള്ള സീറ്റ് എന്ന ആവശ്യത്തിലാണ് ജെഡിയുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നത്. ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്താന്‍ ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായി.
അരുവിക്കരക്ക് പകരമുള്ള സീറ്റ്, മലബാര്‍ മേഖലയിലെ സീറ്റ് എന്നിവയിലാണ് ആര്‍ എസ് പി യുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നത്. ഇതിനിടെ ഇന്ന് ചേര്‍ന്ന കെ പി സി സി തെരഞ്ഞടെുപ്പ് കമ്മറ്റി സ്ഥാനാര്‍ഥി ലിസ്റ്റില്‍ അന്തിമ രൂപം നല്‍കാന്‍ മുഖ്യമന്ത്രി, കെ പി സി സി പ്രസിഡന്‍റ്, ആഭ്യന്തരമന്ത്രി എന്നിവരെ ചുമതലപ്പെടുത്തി. 26 ന് ഇവര്‍ യോഗം ചേര്‍ന്ന് പട്ടികക്ക് അന്തിമ രൂപം നല്‍കും. അന്തിമ ഘട്ട ചര്‍ച്ചകള്‍ക്കായി 28 ന് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോകാനും തീരുമാനമായി
Adjust Story Font
16