Quantcast

ഇടുക്കിയില്‍ പോരാട്ടം കേരള കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍

MediaOne Logo

admin

  • Published:

    24 May 2018 6:40 PM GMT

ഇടുക്കിയില്‍ പോരാട്ടം കേരള കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍
X

ഇടുക്കിയില്‍ പോരാട്ടം കേരള കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍

ഇടുക്കിയില്‍ ഇത്തവണ റോഷി അഗസ്റ്റിനെതിരെ ജനാധിപത്യ കേരളാകോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ആകും സ്ഥാനാര്‍ഥി

വികസന വിളംബര ജാഥയോടെ ഇടുക്കി നിയോജക മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എയും കേരളാകോണ്‍ ഗ്രസ്സ് നേതാവുമായ റോഷി അഗസ്റ്റിന്‍ തിരഞ്ഞെടുപ്പു പ്രചരണം ആരംഭിച്ചു. ഇടയ്ക്ക് റോഷി പൂഞ്ഞാറില്‍ മത്സരിക്കും എന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമം ആയി...

പ്രചരണ വാഹനങ്ങളുടേയും യു.ഡി.എഫ് പ്രവര്‍ത്തകരുടേയും അകമ്പടിയോടെ മാര്‍ച്ച് 13 തീയ്യതി ഇടുക്കി നിയോജകമണ്ഡലം അതിര്‍ത്തിയായ കുടയത്തൂരില്‍ നിന്ന് ആരംഭിച്ച യാത്ര കട്ടപ്പനയില്‍ സമാപിക്കുകയായിരുന്നു. കവിഞ്ഞ 15 വര്‍ഷമായി ഇടുക്കി എം.എല്‍.എ ആയി തുടരുന്ന റോഷി അഗസ്റ്റില്‍ മണ്ഡലത്തില്‍ താന്‍കൊണ്ടു വന്ന വികസനങ്ങള്‍ ഉയര്‍ത്തികാട്ടിയാണ് യാത്ര നടത്തിയത്. യാത്രയുടെ സമാപന സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി അദ്ധ്യക്ഷന്‍ ആയിരുന്നു..

ഇടുക്കിയില്‍ ഇത്തവണ റോഷി അഗസ്റ്റിനെതിരെ ജനാധിപത്യ കേരളാകോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ആകും സ്ഥാനാര്‍ഥി എന്ന ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് വിപുലമായ പ്രചരണ പരിപാടികള്‍ക്ക് കേരളാകോണ്‍ഗ്രസ്സ് തുടക്കം കുറിച്ചത്. രണ്ട് കേരളാ കോണ്‍ഗ്രസ്സുകാര്‍ തമ്മില്‍ ഏറ്റു മുട്ടുമ്പോള്‍ രണ്ടു കൂട്ടരും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നുമില്ല.

TAGS :

Next Story