വോട്ട് പിടിക്കാന്‍ പരസ്യ ചിത്രങ്ങളുമായി ബിജെപി
വോട്ട് പിടിക്കാന്‍ പരസ്യ ചിത്രങ്ങളുമായി ബിജെപി
ബിജെപിക്ക് വോട്ട് ചെയ്യണണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യ ചിത്രങ്ങളുടെ പ്രകാശനം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നിര്‍വഹിച്ചു.
വോട്ട് പിടിക്കാന്‍ പരസ്യ ചിത്രങ്ങളുമായി ബിജെപി രംഗത്ത്. ബിജെപിക്ക് വോട്ട് ചെയ്യണണമെന്ന് ആഹ്വാനം ചെയ്യുന്ന പരസ്യ ചിത്രങ്ങളുടെ പ്രകാശനം കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി നിര്‍വഹിച്ചു.
വഴിമുട്ടിയ കേരളത്തിന് വഴികാട്ടുന്ന ബിജെപി എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത്. ഈ പ്രചാരണം കൊഴുപ്പിക്കാനാണ് പരസ്യ ചിത്ര പ്രചാരണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാവിലെ തിരുവനന്തപുരം കലാഭവനില്‍ നടന്ന ചടങ്ങിലാണ് ബിജെപി പരസ്യ ചിത്രങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്. കേന്ദ്രമന്തി രാജീവ് പ്രതാപ് റൂഡി പ്രകാശനം നിര്‍വഹിച്ചു.
കേന്ദ്രസര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് മിക്ക പരസ്യ ചിത്രങ്ങളും. പ്രധാനമന്ത്രി മുദ്ര യോചന, പ്രധാന മന്ത്രി ഫസല്‍ ഭീമ യോചന, സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ എന്നിവ പരസ്യ ചിത്രത്തില്‍ ഇടംപിടിച്ചു. സംസ്ഥാനത്ത് താമര വിരിയും, ഇടത് വലത് മുന്നണികള്‍ സമമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളും പരസ്യ ചിത്രങ്ങളിലുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, നടന് സുരേഷ്ഗോപി, തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്ത്, ഒ. രാജഗോപാല്‍, വി മുരളീധരന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Adjust Story Font
16