Quantcast

വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു

MediaOne Logo

admin

  • Published:

    25 May 2018 10:00 AM GMT

വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു
X

വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു

ഉദ്യോഗസ്ഥര്‍ അതത് കേന്ദ്രങ്ങളിലെത്തി വോട്ടിങ് മെഷീനുകളും മറ്റ് ഉപകരണങ്ങളും കൈപ്പറ്റി.

നിയമസഭാ തെരഞ്ഞെടുപ്പിനുളള വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു. വൈകുന്നേരത്തോടു കൂടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് ബൂത്തുകളിലെത്തും. തെരഞ്ഞെടുപ്പിനുളള മറ്റു ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയായി.

രാവിലെ പത്ത് മണിമുതലാണ് തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. ഉദ്യോഗസ്ഥര്‍ അതത് കേന്ദ്രങ്ങളിലെത്തി വോട്ടിങ് മെഷീനുകളും മറ്റ് ഉപകരണങ്ങളും കൈപ്പറ്റി. വോട്ടിങ് മെഷീനും വി വി പാറ്റ് സംവിധാനം ഉളള ബൂത്തുകളിലേക്കുളള വി വി പാറ്റ് യൂണിറ്റും മാത്രമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുന്നത്. മറ്റു സാമഗ്രികള്‍ സെക്ടറല്‍ ഓഫീസര്‍മാര്‍ പോളിങ് ബൂത്തുകളിലെത്തിക്കും. ഓരോ പോളിങ് ബൂത്തിലും ഒരു
പ്രിസൈഡിങ് ഓഫീസറും മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമാണുണ്ടാവുക. 1750 ല്‍ കൂടുതല്‍ വോട്ടര്‍മാരുളള ബൂത്തുകളില്‍ അനുബന്ധ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. വനിതാ സൌഹൃദ ബൂത്തുകളും ഇത്തവണത്തെ പ്രത്യേകതയാണ്. പ്രശ്നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമടക്കമുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1233 പ്രശ്ന സാധ്യത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇതില് 711 എണ്ണം ഗുരുതര പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളവയും. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്ര സേന ഉള്‍പ്പെടെ അന്പത്തിരണ്ടായിരം
പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

TAGS :

Next Story