നാട്ടിലെ ഓര്‍മകള്‍ പങ്കുവെച്ച് ഡല്‍ഹിയില്‍ മലയാളികളുടെ ഓണാഘോഷം
നാട്ടിലെ ഓര്‍മകള്‍ പങ്കുവെച്ച് ഡല്‍ഹിയില്‍ മലയാളികളുടെ ഓണാഘോഷം
ഫ്ലാറ്റുകളുടെ നാല് ചുവരുകള്‍ക്കുള്ളിലും ജോലി സ്ഥലത്തുമായി ഒതുങ്ങുന്നവര്‍ക്ക് ഒത്തുചേരലിന്റെ വേദികൂടിയാണ്
പൂക്കളവും ഓണസദ്യയുമൊക്കെയായി രാജ്യതലസ്ഥാനത്തും വിപുലമായ ഓണാഘോഷം. നാട്ടിലെത്താനാകാത്തത്തിന്റെ വിഷമവും നാട്ടിലെ ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുമാണ് മിക്ക മലയാളികളും ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്.
നാട്ടിലെ ഓണവും മറുനാട്ടിലെ ഓണവും സംബന്ധിച്ചായിരുന്നു എല്ലാവരുടെയും ചര്‍ച്ചയെങ്കിലും മറുനാട്ടിലെ ഓണത്തിന് മാറ്റേറെ എന്നതാണ് ഏവരുടെയും അഭിപ്രായം
.കേരളത്തിലെ ഓണം അത്തം മുതല്‍ 10 ദിവസമാണെങ്കിലും മറുനാട്ടുകാരുടെ ആഘോഷം ഒരു മാസം നീളും.തിരുവോണ ദിവസം പൂര്‍ണ്ണമായും കൂട്ടായ്മയുടെ ആഘോഷമാണ്. തിരുവോണദിനം പൂക്കളമിടലും സദ്യയും ഓണക്കളികളും കൊണ്ട് കെങ്കേമമാക്കും. ഫ്ലാറ്റുകളുടെ നാല് ചുവരുകള്‍ക്കുള്ളിലും ജോലി സ്ഥലത്തുമായി ഒതുങ്ങുന്നവര്‍ക്ക് ഒത്തുചേരലിന്റെ വേദികൂടിയാണ് ഓരോ ഓണവും സമ്മാനിക്കുന്നത്.
Adjust Story Font
16