Quantcast

കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു

MediaOne Logo

admin

  • Published:

    26 May 2018 9:46 AM GMT

കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു
X

കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു

കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നതിനും ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയായി

പ്രമുഖ നേതാക്കളെല്ലാം നേരത്തെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നതിനും ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയായി. ചലച്ചിത്ര താരങ്ങളും മതനേതാക്കളും രാവിലെ തന്നെ വോട്ടുചെയ്തു.

തിരുവനന്തപുരം ജവഹര്‍ നഗര്‍ എല്‍പി സ്കൂളിലായിരുന്നു ഗവര്‍ണര്‍ പി സദാശിവത്തിനും ഭാര്യക്കും വോട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് എത്തിയതെങ്കിലും ഗവര്‍ണര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ തരമില്ലായിരുന്നു. ജഗതി യുപി സ്കൂളില്‍ ഭാര്യ എലിസബത്തിനൊപ്പമാണ് എ കെ ആന്റണി വോട്ട് ചെയ്യാനെത്തിയത്. കൂടെ പതിവുപോലെ എം എം ഹസനും. കേരളം ചരിത്രം തിരുത്തുമെന്ന് എ കെ ആന്റണിയുടെ പ്രതികരണം. മണ്ഡല പര്യടനത്തിന് ശേഷം പത്തരയോടെ വന്‍ സംഘമായാണ് മുഖ്യമന്ത്രി കോട്ടയം പുതുപ്പള്ളി പള്ളി സ്കൂളില്‍ എത്തിയത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വോട്ടുചെയ്തത് തിരുവനന്തപുരം കുന്നുകുഴി എല്‍പി സ്കൂളില്‍. പാണക്കാട് ജി എച്ച് എസ് സ്കൂളിലെ ആദ്യ വോട്ടറെന്ന പതിവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും തെറ്റിച്ചില്ല. പി കെ കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ക്കൊപ്പമെത്തി. രാവിലെ ഏഴരയോടെ തന്നെ കെ എം മാണി വോട്ട് രേഖപ്പെടുത്തി.

സകുടുംബമായാണ് സിപിഎം നേതാക്കളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പോളിങ് ബൂത്തിലെത്തിയത്. ജൂനിയര്‍ ബേസിക് സ്കൂളില്‍ പേരക്കുട്ടികള്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയ കോടിയേരിക്ക് പക്ഷെ ഏറെ നേരം വരി നില്‍ക്കേണ്ടി വന്നു. തിരുവനന്തപുരം ഡിഇഒ ഓഫീസ് ബൂത്തിലായിരുന്നു എം എ ബേബിയുടെ വോട്ട്.

ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ഒ രാജഗോപാലും തിരുവനന്തപുരത്താണ് വോട്ട് ചെയ്തത്. സുരേഷ് ഗോപി എംപിക്ക് ശാസ്തമംഗലം എച്ച്എസിലും തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശ്രീശാന്ത് കൊച്ചിയിലുമാണ് വോട്ട് ചെയ്തത്. ചലച്ചിത്ര താരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയവരും വോട്ട് നഷ്ടപ്പെടുത്തിയില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിലായിരുന്നു മമ്മൂട്ടിക്ക് അമര്‍ഷം.

TAGS :

Next Story