Quantcast

മന്ത്രിസ്ഥാനം: എന്‍സിപിയില്‍ രണ്ടഭിപ്രായം

MediaOne Logo

Sithara

  • Published:

    28 May 2018 7:45 AM GMT

മന്ത്രിസ്ഥാനം: എന്‍സിപിയില്‍ രണ്ടഭിപ്രായം
X

മന്ത്രിസ്ഥാനം: എന്‍സിപിയില്‍ രണ്ടഭിപ്രായം

മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി തോമസ്ചാണ്ടി രംഗത്തുണ്ടെങ്കിലും അതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് യോജിപ്പില്ല.

പുതിയ മന്ത്രിയുടെ കാര്യത്തില്‍ എന്‍സിപിയില്‍ രണ്ടഭിപ്രായമുള്ളതായി സൂചന. മന്ത്രിസ്ഥാനത്തിന് അവകാശവാദവുമായി തോമസ്ചാണ്ടി രംഗത്തുണ്ടെങ്കിലും അതിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ നിലപാടും നിര്‍ണ്ണായകമാവും

ഘടകകക്ഷികളായ എല്ലാവര്‍ക്കും മന്ത്രിസ്ഥാനമുള്ളപ്പോള്‍ തങ്ങള്‍ക്കും മന്ത്രസ്ഥാനം വേണമെന്നാണ് എന്‍സിപിയിലെ ഒരു വിഭാഗത്തിന്‍റെ നിലപാട്. ശശീന്ദ്രന്‍ രാജിവെച്ചത് കൊണ്ട് പാര്‍ട്ടിയുടെ അടുത്ത എംഎല്‍എയായ തോമസ്ചാണ്ടിക്ക് അത് നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ശശീന്ദ്രനെതിരെ ഏതെങ്കിലും അന്വേഷണം നടത്തുന്നെങ്കില്‍ അതുകഴിഞ്ഞ് പുതിയമന്ത്രിയെ തീരുമാനിച്ചാല്‍ മതിയെന്നാണ് മറുപക്ഷത്തിന്‍റെ നിലപാട്. രണ്ടര വര്‍ഷം ശശീന്ദ്രന് നല്‍കാന്‍ തീരുമാനിച്ചത് കൊണ്ട് അതാണ് ന്യായമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം നിര്‍ണ്ണായകമാവുക മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ്.

തോമസ് ചാണ്ടിയോട് നേരത്തെ തന്നെ അനുകൂല നിലപാടില്ലാത്ത മുഖ്യമന്തി ചാണ്ടിയെ മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ സമ്മതം മൂളാന്‍ സാധ്യതയിയില്ല. പെട്ടെന്ന് പുതിയ മന്ത്രിയെ വേണ്ട എന്ന നിലപാട് തന്നെയാണ് സിപിഎം നേതൃത്വത്തിനുമുള്ളത്. ഇടതുമുന്നണിക്കും സമാനമായ നിലപാടുണ്ടെന്നാണ് സൂചന.

TAGS :

Next Story