മലപ്പുറം ജില്ലയില്‍ 6 മക്കള്‍ സ്ഥാനാർഥികള്‍
മലപ്പുറം ജില്ലയില്‍ 6 മക്കള്‍ സ്ഥാനാർഥികള്‍
രാഷ്ട്രീയത്തിനൊപ്പം എന്നും മക്കള്‍ രാഷ്ട്രീയവും തെരഞ്ഞെടുപ്പുകളില്‍ സജീവമാണ്. മലപ്പുറം ജില്ലയില്‍ 6 മക്കള്‍ സ്ഥാനാർഥികളുണ്ട്. ഇതില്‍ 5 പേരും യുഡിഎഫ് സ്ഥാനാര്‍ഥികളാണ്.
രാഷ്ട്രീയത്തിനൊപ്പം എന്നും മക്കള്‍ രാഷ്ട്രീയവും തെരഞ്ഞെടുപ്പുകളില്‍ സജീവമാണ്. മലപ്പുറം ജില്ലയില്‍ 6 മക്കള്‍ സ്ഥാനാർഥികളുണ്ട്. ഇതില്‍ 5 പേരും യുഡിഎഫ് സ്ഥാനാര്‍ഥികളാണ്.
തിരുരങ്ങാടി യുഡിഎഫ് സ്ഥാനാർഥിയും വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ അബ്ദുറബ് ഉപമുഖ്യമന്ത്രിയായിരുന്ന ഔകാദർ കുട്ടി നഹയുടെ മകനാണ്.ദീർഘകാലം എംഎല്‍എയും, മന്ത്രിയുമായ ശേഷം മത്സര രംഗത്തുനിന്നും ആര്യാടന്‍ മുഹമ്മദ് മാറിനിന്നപ്പോള്‍ പകരം നിലമ്പൂർ സീറ്റ് ലഭിച്ചത് മകന്‍ ആര്യാടന്‍ ഷൌക്കത്തിനാണ്. മുനീർ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.കെ.എസ് തങ്ങളുടെ മകനാണ് കോട്ടക്കലിലെ യുഡിഎഫ് സ്ഥാനാർഥി ആബിദ് ഹുസൈന്‍ തങ്ങള്‍.
പൊന്നാനിയിലെ യുഡിഎഫ് സ്ഥനാർഥി പി.ടി അജയമോഹന്‍ മുന്‍ എംഎല്‍എ പി.ടി മോഹനകൃഷ്ണന്‍റെ മകനാണ്. ലീഗ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായിരുന്ന പി.സീതി ഹാജിയുടെ മകനാണ് ഏറനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ ബഷീർ. നിലമ്പൂരിലെ ഇടതുസ്വതന്ത്ര സ്ഥാനാർഥി പി.വി അന്‍വര്‍ കോണ്‍ഗ്രസ് നേതാവ് പി.വി ഷൌക്കത്തലിയുടെ മകനാണ്. നേതാക്കളുടെ മക്കളായി എന്നത് ഇവർക്ക് തെരഞ്ഞെടുപ്പില്‍ ഗുണകരമാവുന്നുണ്ട്.
എന്നാല്‍ നിലമ്പൂരില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നേതാക്കള്‍ മക്കള്‍ക്കായി സ്വാധീനം ചെലുത്തുന്നത് രാഷ്ട്രീയത്തില്‍ സർവ്വസാധാരണമാണ്.
Adjust Story Font
16