ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു
സ്വകാര്യ ബസ് സമരം പ്രധാനമായും ബാധിച്ചത് വടക്കന്‍ കേരളത്തെയാണ്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട മിക്കവരും നന്നായി വലഞ്ഞു. ഗ്രാമപ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും
ജനത്തെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസ്സുടമകള്‍. ബസ് ചാര്‍ജ്ജ് ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. യാഥാര്‍ത്ഥ്യം മനസിലാക്കി സമരത്തില്‍ നിന്നും ബസ് ഉടമകള്‍ പിന്‍മാറണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ ബസ് സമരം പ്രധാനമായും ബാധിച്ചത് വടക്കന്‍ കേരളത്തെയാണ്. ദൂരസ്ഥലങ്ങളിലേക്ക് പോകേണ്ട മിക്കവരും നന്നായി വലഞ്ഞു. ഗ്രാമപ്രദേശങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ബസ്സുകളില്‍ ഭയങ്കര തിരക്കാണ്. കൊച്ചി നഗരത്തിൽ യാത്രക്കായി ആളുകൾ മെട്രൊയെ കൂടുതൽ ആശ്രയിച്ചു. സമാന്തര സർവ്വീസുകളും സജീവമായിരുന്നു. കെ എസ് ആർ ടി സി കൂടുതൽ സർവ്വീസ് നടത്തിയതിനാൽ തിരുവനന്തപുരം നഗരത്തെ സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചിട്ടില്ല. അതേ സമയം തെക്കൻ കേരളത്തിലെ മറ്റ് ജില്ലകളിൽ സമരം ശക്തമായി തുടരുകയാണ്.
വിദ്യാർത്ഥി യാത്രാ നിരക്ക് കൂട്ടില്ലെന്ന്പറഞ്ഞ ഗതാഗതമന്ത്രി, ബസുടമകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ചു.സ്വകാര്യ ബസ് സമരം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വന്‍വര്‍ധനവുണ്ടാക്കി.ഇന്നലെ മാത്രം1കോടി22 ലക്ഷം രൂപ അധിക വരുമാനം ലഭിച്ചു.
Adjust Story Font
16