ഗുരുപൂജ വിവാദം; ഡി.പി.ഐ റിപ്പോര്‍ട്ട് തേടി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘ഗുരുപൂര്‍ണിമ’ എന്ന പേരില്‍ പരിപാടി നടത്തിയത്. വേദവ്യാസ ജയന്തി -വ്യാസ പൗര്‍ണമിയുടെ ഭാഗമായണ് നിര്‍ബന്ധിത പാദ പൂജ നടത്തിയത്
തൃശൂര്‍ ചേര്‍പ്പ് സ്കൂളിലെ പാദ പൂജയില്‍ ഡി.പി.ഐ റിപ്പോര്‍ട്ട് തേടി. തൃശൂര്‍ ഡിഇഒയോടാണ് ഡി.പി.ഐ വിശദീകരണം തേടിയത്. അതേസമയം ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. സ്കൂള്‍ ഗേറ്റിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആര്‍.എസ്. എസ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപകര്‍ കൂട്ടു നില്‍ക്കുന്നത് അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ പറഞ്ഞു. സ്കൂളിന് മുന്നിലെ സമരം തുടരുന്നതോടൊപ്പം ജില്ല തലത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കെ.എസ്.യു മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡന്റ് നിഖില്‍ മോഹന്‍ പറഞ്ഞു.
അതേ സമയം ഗുരുപൂജ എല്ലാ വര്‍ഷവും സ്കൂളില്‍ നടക്കുന്നതാണെന്ന് സ്കൂള്‍ മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുതായി ഈ വര്‍ഷം ഒന്നും നടത്തിയിട്ടില്ല. ആകെ പുതിയതായുള്ളത് ഗുരുപൂജ സംഘടിപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ മാത്രമാണെന്നും സ്കൂള്‍ മാനേജര്‍ പറഞ്ഞു
Adjust Story Font
16