Quantcast

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സെമീന അറഫുള്ളാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Sep 2018 2:19 AM GMT

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച  പെണ്‍കുട്ടി മരിച്ചു
X

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സെമീന അറഫുള്ളാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിയായ ഷെഹ്സാദ് ഹുസൈനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. തിരൂര്‍ തൃക്കണ്ടിയൂരില്‍ വാടക കെട്ടിടത്തില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയോട് പ്രതിയായ സാദത്ത് ഹുസൈന്‍ നിരവധി തവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പ്രകോപിതനായ സാദത്ത് വീടിന്റെ അടുക്കളയില്‍ വെച്ച് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സമീറയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ഇയാളുടെ അറസ്റ്റ് പൊലീസ് നാളെ രേഖപ്പെടുത്തും.

TAGS :

Next Story