ബിസിനസ് രംഗത്തെ അതികായര്‍ക്ക് മീഡിയവണിന്റെ ആദരം; ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ ഗവര്‍ണര്‍ സമ്മാനിച്ചു
വിവിധ മേഖലകളിലെ 22 സംരംഭകര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
മീഡിയവണ്‍ പ്രഥമ ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗവണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. വിവിധ മേഖലകളിലെ 22 സംരംഭകര്‍ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി.
കൊച്ചിയില്‍ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലായിരുന്നു പുരസ്കാര വിതരണം. ബിസിനസ് രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കോട്ടക്കല്‍ ആര്യവൈദ്യശാല മെഡിക്കല്‍ ഡയറക്ടര്‍ പി.കെ വാര്യര്‍ക്ക് വേണ്ടി മകന്‍ ഡോ. കെ ബാലചന്ദ്രന്‍ ഏറ്റുവാങ്ങി. ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ പുരസ്കാരം വിജു ജേക്കബിനും വനിതാ സംരംഭകക്കുള്ള പുരസ്കാരം പമേള അന്ന മാത്യുവിനും ഗവര്‍ണര്‍ സമ്മാനിച്ചു.
ये à¤à¥€ पà¥�ें- സംരംഭകരെ ആദരിച്ച മീഡിയവണ്‍ മാതൃകയെന്ന് ഗവര്‍ണര്‍
ഫൈസല്‍ കൊട്ടിക്കൊള്ളന്‍, ബോബി ചെമ്മണ്ണൂര്‍, ഫാ. സെബാസ്റ്റ്യന്‍ നഴിയാംപാറ, പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, കല്ലില്‍ ഇമ്പിച്ചി അഹമ്മദ്, ഡോ. കെ.യു കുഞ്ഞിമൊയ്തീന്‍, ഹംസ കുറുംകാടന്‍, മടപ്പറമ്പില്‍ ബാബു, എ.പി എല്‍ദോ വൈദ്യര്‍, ഡോ. താഹിര്‍ കല്ലാട്ട്, ഡോ. പ്രവീണ്‍ കെ.പി, കായല്‍മഠത്തില്‍ മുഹമ്മദ് റാഫി, വൈഭവ് ചൌള, ഡോ. കെ.എം സുല്‍ഫിക്കര്‍, പി.ബി സുനില്‍കുമാര്‍, അബ്ദുല്‍ കബീര്‍, ഫിലിപ്പ് എ മുളക്കല്‍, ഇഖ്ബാല്‍ ഷെയ്ഖ് ഉസ്മാന്‍, നിഖില്‍ എന്‍ എന്നിവരും വിവിധ വിഭാഗങ്ങളിലെ മികവിനുള്ള പുരസ്കാരം ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി. കൊച്ചി മേയര്‍ സൌമിനി ജെയിന്‍, എം.പിമാരായ ഹൈബി ഈഡന്‍, എ.എം ആരിഫ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
Adjust Story Font
16