Quantcast

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 32,800 രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 4,100 രൂപ

MediaOne Logo

Web Desk

  • Published:

    7 April 2020 7:54 AM GMT

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 32,800 രൂപ
X

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് ഗ്രാമിന് 100 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 4,800 രൂപയായി. ഒരു പവൻ സ്വർണത്തിന് 32,800 രൂപയാണ് ഇന്നത്തെ വില.

ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മാർച്ച് മാസം ആദ്യത്തിലാണ് സ്വര്‍ണം പവന് 32,000 രൂപ കടന്നത്. മാർച്ച് 9 വരെ ഇതേ വില തുടർന്നു. മാർച്ചിൽ തന്നെ സ്വർണ വില 29,600 രൂപയായി കുറയും ചെയ്തിരുന്നു. മാർച്ച് 17 നും 19നുമാണ് സ്വർണ വില 29600 രൂപയായി കുറഞ്ഞത്. പിന്നീടങ്ങോട്ട് പവന് 29920, 30200, 30400 എന്നിങ്ങനെ മാറിമാറി വന്ന സ്വർണവില മാർച്ച് 31 ആയപ്പോഴേക്കും പവന് 32,200 രൂപയിലെത്തി. സാമ്പത്തിക വർഷം ആരംഭിച്ച് ആദ്യവാരം തന്നെ സ്വർണം പവന് 32,800 എന്ന സർവകാല റെക്കോർഡിലേക്ക് നീങ്ങുകയും ചെയ്തു.

കോവിഡ്- 19 പ്രതിസന്ധിക്കിടയിൽ ആഗോള സാമ്പത്തിക മേഖല അനിശ്ചിത്യം നേരിടുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപ സ്ഥാപനങ്ങൾ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപം നടത്തുന്നതാണ് സ്വർണ വില കൂടാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ സ്വർണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത.

TAGS :

Next Story