Quantcast

'അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം അത്രയേ ഉള്ളൂ'; സത്യവാങ്മൂലത്തില്‍ വിശദീകരണവുമായി ഉമ്മന്‍ചാണ്ടി

സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി

MediaOne Logo

Web Desk

  • Published:

    24 March 2021 11:18 AM GMT

അന്ന് മുഖ്യമന്ത്രിയുടെ ശമ്പളം അത്രയേ ഉള്ളൂ; സത്യവാങ്മൂലത്തില്‍ വിശദീകരണവുമായി ഉമ്മന്‍ചാണ്ടി
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ സ്വത്തുവിവരങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകള്‍ക്കെതിരെ ആയിരുന്നു വിമര്‍ശനം. അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

2014 ഏപ്രില്‍ ഒന്നിന് തനിക്ക് നികുതി വിധേയമായി 27410 രൂപ മാത്രമാണ് ശമ്പളമായി ലഭിച്ചതെന്നാണ് കണക്കുകള്‍ നിരത്തി ഉമ്മന്‍ചാണ്ടി പറയുന്നത്. ആദായ നികുതി എന്തുകൊണ്ട് അടച്ചില്ല എന്ന ചോദ്യത്തിനും ഉമ്മന്‍ചാണ്ടി മറുപടി നല്‍കി.

ഉമ്മന്‍ചാണ്ടിയുടെ മറുപടി

തെരഞ്ഞെടുപ്പ് പ്രകടന പത്രിക സമര്‍പ്പണത്തോട് അനുബന്ധിച്ച് ഞാന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്നുള്ള കണക്കുകള്‍ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു.

ആക്ഷേപം ഒന്ന്- 2014-15ല്‍ വാര്‍ഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപ. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.

ഉത്തരം- 2014 ഏപ്രില്‍ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കണ്‍വേയന്‍സ് അലവന്‍സ് 10,500, മണ്ഡല അലവന്‍സ് 12,000 രൂപ. ഇതില്‍ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളൂ എന്ന് അറിയുക.

ആക്ഷേപം രണ്ട്- മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎല്‍എ പെന്‍ഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.

ഉത്തരം- മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോള്‍ മറ്റൊരു പെന്‍ഷനും വാങ്ങാന്‍ പറ്റില്ല. എംഎല്‍എ ആയിരിക്കുമ്പോള്‍ എംഎല്‍എയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎല്‍എ പെന്‍ഷന്‍ വാങ്ങാന്‍ പറ്റില്ല.

ये भी पà¥�ें- 'അരിയാഹാരം കഴിക്കുന്നവരിൽ എത്രപേർ ഈ കണക്ക് വിശ്വസിക്കും?' ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലത്തിനെതിരെ ഹരീഷ് വാസുദേവൻ

ആക്ഷേപം മൂന്ന്- 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേണ്‍ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല.

ഉത്തരം- 1.4.2020ല്‍ എംഎല്‍എ എന്ന നിലയില്‍ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവന്‍സ് 25,000 രൂപ, ടെലിഫോണ്‍ അലവന്‍സ് 11000 രൂപ, ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ, അതിഥി അലവന്‍സ് 8000 രൂപ. അലവന്‍സുകള്‍ ആദായ നികുതി പരിധിയില്‍ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story