കോവിഡ് വാക്‌സിൻ കയറ്റുമതി നിർത്തി ഇന്ത്യ
അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നത്
ന്യൂഡൽഹി: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി നിർത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു.
അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നത്. കയറ്റുമതി നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിർദേശം നൽകിയെന്നാണ് വിവരം. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതൽ കയറ്റുമതി ചെയ്യുന്നത്.
ഫെബ്രുവരിയിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു രാജ്യത്ത് ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, അഞ്ച് ആഴ്ച പിന്നിടുമ്പോൾ മൂന്നിരട്ടി ആളുകളാണ് കോവിഡിന് ചികിത്സയിൽ കഴിയുന്നത്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ 18 സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയത്.
ബുധനാഴ്ച 47,262 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.
Adjust Story Font
16