ഇതര മതസ്ഥർക്ക് വാതിൽ തുറന്ന് ആലപ്പുഴ മർക്കസ് പള്ളി
എല്ലാവർക്കും നിസ്കാരം കാണാം, പ്രസംഗം കേൾക്കാം...
എല്ലാ മതത്തിൽപ്പെട്ടവർക്കും വാതിൽ തുറന്ന് ആലപ്പുഴ സക്കറിയ ബസാറിലെ മർക്കസ് ജുമാ മസ്ജിദ്. നമസ്കാരം കാണാനും പ്രസംഗം കേൾക്കാനും ഇനി എല്ലാവർക്കും പള്ളിയിൽ പ്രവേശിക്കാം. ജനങ്ങൾക്കിടയിൽ ഭിന്നത കൂടുന്ന കാലത്ത് മതസൗഹാർദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് പള്ളി ഭാരവാഹികൾ പറഞ്ഞു. മർക്കസ് പള്ളിയിൽ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനിടയിൽ ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പർശാനന്ദ, പുത്തൻകാട് പള്ളി വികാരി ഫാദർ ക്രിസ്റ്റഫർ, മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ തുടങ്ങിയവരെത്തി. നമസ്കാരം കാണാനും വെള്ളിയാഴ്ചകളിലെ പ്രസംഗം കേൾക്കാനും എല്ലാവർക്കും അവസരമൊരുക്കുന്നതിന്റെ തുടക്കമെന്ന നിലയിലാണ് ഇന്നലെ ഇവരെത്തിയത്.
മതസൗഹാർദ കൂട്ടായ്മക്ക് ശേഷം വിരുന്നിൽ പങ്കെടുത്ത ശേഷമാണ് എല്ലാവരും മടങ്ങിയത്.
Next Story
Adjust Story Font
16