വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
സത്യം പുറത്ത് വരും വരെ നിയമപോരാട്ടം തുടരുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി മീഡിയവണിനോട് പറഞ്ഞു
വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം. അപകട മരണമെന്ന് സിബിഐ വിധിയെഴുതുമ്പോഴും ദുരൂഹതകളുടെ ചുരുളഴിഞ്ഞിട്ടില്ലെന്ന് ഉറച്ചു പറയുകയാണ് ബാലഭാസ്‌കറിന്റെ കുടുംബം.സത്യം പുറത്ത് വരും വരെ നിയമപോരാട്ടം തുടരുമെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി മീഡിയവണിനോട് പറഞ്ഞു.
2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി മരത്തില്‍ ഇടിക്കുകയായിരുന്നു. ആദ്യം മകള്‍ തേജസ്വിനിയും ഒക്ടോബര്‍ 2ന് ബാലഭാസ്‌കറും മരണത്തോട് കീഴടങ്ങി.
മൂന്ന് വര്‍ഷത്തിനിപ്പുറവും മകന്‍ തങ്ങളെ വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാന്‍ കുടുംബത്തിനായിട്ടില്ല.ബാലഭാസ്‌കറിന്റെ ട്രൂപ്പിലെ മാനേജര്‍മാരായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന തൃശ്ശൂരിലെ ആയുര്‍വേദ റിസോര്‍ട്ട് അധികൃതര്‍ എന്നിവരെ കേന്ദ്രീകരിച്ച് ഇന്നും സംശയങ്ങളുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നു.
അപകടമരണമെന്ന് സിബിഐ പറയുമ്പോഴും ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ഏത് കോടതി വരെയും പോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Adjust Story Font
16