മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ കേസിൽ വഴിത്തിരിവ്; യുവതിയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന് ബന്ധുക്കള്‍
മരിക്കുന്നതിന് മുമ്പ് അതിഥി റെക്കോർഡ്ചെയ്ത വീഡിയോ മാതാപിതാക്കൾ പുറത്തുവിട്ടു
ആലപ്പുഴ ചെങ്ങന്നൂരിൽ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ കേസിൽ വഴിത്തിരിവ്. യുവതിയുടെ മരണം ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്നാണ് ബന്ധുക്കളുടെ ആരോപണം.മരിക്കുന്നതിന് മുമ്പ് അതിഥി റെക്കോർഡ്ചെയ്ത വീഡിയോ മാതാപിതാക്കൾ പുറത്തുവിട്ടു.
ഈമാസം ഒമ്പതിനാണ് അഞ്ചുമാസം പ്രായമായ മകൾ കൽക്കിക്ക് വിഷം നൽകിയ ശേഷം അതിഥി ജീവനൊടുക്കിയത്.ഹരിപ്പാട് സ്വദേശിയായ ഭർത്താവ് സൂര്യൻ നമ്പൂതിരിയും അമ്മയും സെപ്തംബറിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിൽ അതിഥി ജീവനൊടുക്കിയെന്നായിരുന്നു ആദ്യ സൂചന.
എന്നാൽ ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് തെളിവുകൾ സഹിതം കുടുംബം ആരോപണം ഉന്നയിക്കുന്നു. ജീവനൊടുക്കുന്നതിന് മുമ്പ് അതിഥി ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോയും ആത്മഹത്യാ കുറിപ്പും കുടുംബം പുറത്തുവിട്ടു. പരാതി കുടുംബം ചെങ്ങന്നൂർ പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു.
summary:Breakthrough in the case of the mother who killed her daughter in Chengannur, Alappuzha. The relatives alleged that the girl's death was due to harassment by her husband's family.
Adjust Story Font
16