Quantcast

ചാലക്കുടി വ്യാജ ലഹരിക്കേസ്: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്നു വാദം നടക്കും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കുവേണ്ടി അഭിഭാഷകൻ സഞ്ജു കെ. ശിവൻ ഹാജരാകും

MediaOne Logo

Web Desk

  • Updated:

    2024-03-02 07:06:51.0

Published:

2 March 2024 5:46 AM GMT

The bail plea of ​​the main accused in the Chalakudy fake drug case will be heard today, Chalakudy fake drug case
X

ഷീല സണ്ണി

കൊച്ചി: ചാലക്കുടി വ്യാജലഹരിക്കേസിൽ മുഖ്യപ്രതി എം.എൻ നാരായണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം നടക്കും. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വാദംകേൾക്കുക. ഷീല സണ്ണിക്കുവേണ്ടി അഭിഭാഷകൻ സഞ്ജു കെ. ശിവൻ ഹാജരാകും.

എം.എൻ നാരായണനെതിരെ എക്‌സൈസ് ചുമത്തിയ വകുപ്പുകൾ ദുർബലമെന്ന് ഷീലയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കോടതിയിൽ ആവശ്യപ്പെടാനാണ് നീക്കം.

2023 ജൂലൈ അഞ്ചിനാണ് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയത്. എൽ.എസ്.ഡി ലഹരി സ്റ്റാംപ് കടത്തിയെന്ന വ്യാജ ആരോപണത്തിലായിരുന്നു എക്‌സൈസ് കേസെടുത്തത്. ഇതേ തുടർന്ന് 72 ദിവസത്തോളം ഇവർ ജയിലിൽ കിടന്നിരുന്നു. എക്‌സൈസ് പിടിച്ചെടുത്തത് ലഹരി സ്റ്റാംപ് അല്ലെന്ന് ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണു കോടതി വെറുതെവിട്ടത്.

Summary: The bail plea of ​​the main accused in the Chalakudy fake drug case will be heard today

TAGS :

Next Story