Quantcast

ഇടുക്കി ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമാണം നിയമവിരുദ്ധമെന്ന് കോൺഗ്രസ്

മാത്യൂ കുഴൽനാടന്റെ ഭൂമിയുടെ പേരിൽ വിവാദമുന്നയിക്കുന്ന സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-08-19 11:50:29.0

Published:

19 Aug 2023 11:30 AM GMT

ഇടുക്കി ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമാണം നിയമവിരുദ്ധമെന്ന് കോൺഗ്രസ്
X

ഇടുക്കി ശാന്തൻപാറയിലെ സി.പി.എം പാർട്ടി ഓഫീസ് നിർമാണം നിയമവിരുദ്ധമെന്ന് കോൺഗ്രസ്. എൻ.ഒ.സി ഇല്ലാതെയാണ് ബഹുനില കെട്ടിടം നിർമിക്കുന്നത്. മാത്യൂ കുഴൽനാടന്റെ ഭൂമിയുടെ പേരിൽ വിവാദമുന്നയിക്കുന്ന സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.

ചിന്നകനാലിൽ മാത്യു കുഴൽനാടൻ വിലക്കു വാങ്ങിയ കെട്ടിടം നിയമവിരുദ്ധമാണെന്ന് പറയുന്ന സി.പി.എം ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശാന്തൻ പാറ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പാർട്ടി ഓഫീസ് നിർമിക്കുന്നതെന്ന് വ്യക്തമാക്കണം. ജില്ലയിൽ പട്ടയം ഭൂമിയിൽ വീട് അല്ലാത്ത മറ്റെല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും ഒന്നാം പിണറായി സർക്കാർ നിരോധനമേർപ്പെടുത്തി ഉത്തരവിറക്കിയതിന് ശേഷമാണ് ശാന്തൻപാറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സി.പി.എം ബഹുനില മന്ദിരങ്ങൾ നിർമിച്ചു കൊണ്ടിരിക്കുന്നതെന്ന് ബിജോ മാണി പറഞ്ഞു.

48 വർഷകാലമായി പ്രവർത്തികുന്നതാണ് സി.പി.എംന്റെ പാർട്ടി ഓഫീസ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾമാത്രമാണ് നടത്തിയതെന്ന് സി.പി.എം ജില്ലാസെക്രട്ടറി സി.വി വർഗീസ് മറുപടി നൽകി.

TAGS :

Next Story