Quantcast

കേരളത്തിന് ആശ്വാസം; എട്ടുപേരുടെ ഒമിക്രോൺ ഫലം നെഗറ്റീവ്

10 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചിരുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-07 07:05:11.0

Published:

7 Dec 2021 6:51 AM GMT

കേരളത്തിന് ആശ്വാസം; എട്ടുപേരുടെ ഒമിക്രോൺ ഫലം നെഗറ്റീവ്
X

സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ടുപേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് , മലപ്പുറം, എറണാകുളം എന്നിവടങ്ങളിൽ രണ്ടും തിരുവനന്തപുരം, പത്തനംതിട്ട എന്നിവടങ്ങളിൽ ഒരോന്നു വീതവുമാണ് ഒമിക്രോൺ നെഗറ്റീവായത്.10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ എട്ടുപേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയയ്ക്കുന്നത്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ലാബിലാണ് പരിശോധന നടത്തുന്നത്.

ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും കോഴിക്കോട് എയർപോർട്ടിൽ എത്തിയ ഒരാൾ കൂടി കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ഒമിക്രോൺ ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആദ്യ ഫലങ്ങൾ നെഗറ്റീവായെങ്കിലും ജാഗ്രതയിൽ യാതൊരു കുറവും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story