Quantcast

കോവിഡ്; എറണാകുളം തന്നെ മുന്നിൽ, പിടിതരാതെ കോഴിക്കോടും മലപ്പുറവും

4,468 പേർക്കാണ് എറണാകുളം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

MediaOne Logo

Web Desk

  • Published:

    25 April 2021 1:00 PM GMT

കോവിഡ്; എറണാകുളം തന്നെ മുന്നിൽ, പിടിതരാതെ കോഴിക്കോടും മലപ്പുറവും
X

കോവിഡ് ബാധയിൽ ഇന്നും മുന്നിൽ എറണാകുളം ജില്ല തന്നെയാണ്. 4,468 പേർക്കാണ് എറണാകുളം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 3,998 പേർക്കാണ് കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചത്. രോഗബാധയിൽ മൂന്നാം സ്ഥാനത്തുള്ള മലപ്പുറത്ത് 3,123 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂർ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസർഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ രോഗബാധ.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീൻ സാമ്പിൾ, സെൻറിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 861, കൊല്ലം 674, പത്തനംതിട്ട 303, ആലപ്പുഴ 675, കോട്ടയം 538, ഇടുക്കി 247, എറണാകുളം 1002, തൃശൂർ 769, പാലക്കാട് 375, മലപ്പുറം 754, കോഴിക്കോട് 1099, വയനാട് 199, കണ്ണൂർ 356, കാസർഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,81,324 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 547 ഹോട്ട് സ്പോട്ടുകളാണുള്ളത്.

TAGS :

Next Story