Quantcast

അഭിമന്യു കേസ് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

2019ലാണ് അഭിമന്യു കേസിലെ രേഖകൾ നഷ്ടമായത്

MediaOne Logo

Web Desk

  • Published:

    2 April 2024 1:04 AM GMT

documents  missing, Abhimanyu case,Documents in Abhimanyu murder case go missing,Abhimanyu murder case kochi,maharajas abhimanyu,അഭിമന്യു കൊലപാതകം,രേഖകള്‍ കാണാതായ സംഭവം,മഹാരാജാസ് കോളജ്
X

കൊച്ചി: അഭിമന്യു കൊലപാതകക്കേസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളുടെ ആധികാരികത ശിരസ്തദാറുടെ നേത്യത്വത്തിൽ പരിശോധിച്ചിരുന്നു. ഇതിൻ്റെ റിപ്പോർട്ട് ഇന്ന് കോടതിക്ക് കൈമാറും.

പ്രതിഭാഗത്തിൻ്റെ കൈയിലുള്ള രേഖകളുമായി പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ ഒത്തുനോക്കുകയാണ് ചെയ്തത്. കുറ്റപത്രം ഉൾപ്പെടെ പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകളിൽ പ്രതിഭാഗം തൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിഭാഗത്തിൻ്റെ കൈയിൽ ലഭിക്കാത്ത മൂന്നു രേഖകളുടെ ആധികാരികത പരിശോധിച്ചിരുന്നില്ല. 2019ലാണ് അഭിമന്യു കേസിലെ രേഖകൾ നഷ്ടമായത്.

Summary: The Ernakulam Principal Sessions Court will consider the Abhimanyu murder case again today

TAGS :

Next Story