'ക്ഷമ ദൗർബല്യമായി കാണരുത്': അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തില്‍ സർക്കാരിന് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി
ഫ്‌ളക്‌സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു
ഫ്ളക്സ്ബോര്‍ഡ്- കേരള ഹൈക്കോടതി
കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്ന് പറഞ്ഞ കോടതി അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശ്യമില്ലേയെന്ന് ചോദിച്ചു.
ഫ്‌ളക്‌സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു. നഗരസഭാ സെക്രട്ടറിമാരെ വിളിച്ച് ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നിട്ടും സർക്കാർ മെല്ലെപ്പോക്ക് തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം വരുന്നത്.
അതേസമയം മാറ്റിയ പഴയ ബോർഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നും കോടതി പറഞ്ഞു.
Watch Video Report
Next Story
Adjust Story Font
16