Quantcast

സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസിനോട് ഹൈക്കോടതി

മുൻ മജിസ്ട്രേറ്റ് എസ്. സുദീപിനെതിരായ സിന്ധുവിന്‍റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-11-18 02:50:31.0

Published:

18 Nov 2023 1:55 AM GMT

High Court directs police to remove Facebook post insulting Asianet News Executive Editor Sindhu Sooryakumar
X

എസ്. സുദീപ്, സിന്ധു സൂര്യകുമാര്‍

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അധിക്ഷേപിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യാൻ പൊലീസിന് നിര്‍ദേശം. ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻ മജിസ്ട്രേറ്റ് എസ്. സുദീപിൻ്റെ പോസ്റ്റുകൾ നീക്കം ചെയ്യുകയും ഈ പോസ്റ്റ് ഷെയർ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്നും കോടതി.

സിന്ധു സൂര്യകുമാറിൻ്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യാൻ ഫേസ്ബുക്ക് തയാറായിരുന്നില്ല. കേസിൽ ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഫേസ്ബുക്കിനും കോടതി നോട്ടീസയച്ചു. പോസ്റ്റ് നീക്കം ചെയ്തതിനുശേഷം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശമുണ്ട്.

ഹരജി നവംബർ 24ന് ജസ്റ്റിസ് മുഹമ്മദ് നിയാസ് വീണ്ടും പരിഗണിക്കും.

Summary: High Court directs police to remove Facebook post insulting Asianet News Executive Editor Sindhu Sooryakumar

TAGS :

Next Story