Quantcast

കോട്ടയം സി.പി.ഐയിലെ വിഭാഗീയത പുറത്ത്; ജില്ലാ സെക്രട്ടറിയെ കണ്ടെത്തിയത് തെരഞ്ഞെടുപ്പിലൂടെ

ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്

MediaOne Logo

Web Desk

  • Published:

    9 Aug 2022 2:00 AM GMT

കോട്ടയം സി.പി.ഐയിലെ വിഭാഗീയത പുറത്ത്; ജില്ലാ സെക്രട്ടറിയെ കണ്ടെത്തിയത് തെരഞ്ഞെടുപ്പിലൂടെ
X

കോട്ടയം: കോട്ടയം സി.പി.ഐയിലെ വിഭാഗീയത വ്യക്തമാക്കുന്നതായിരുന്നു ജില്ലാ സെക്രട്ടറി തെരെഞ്ഞെടുപ്പ്. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്.

സംസ്ഥാന നേതൃത്വം നിർദേശിച്ച വി.കെ സന്തോഷ്‌കുമാറിനെ പരാജയപ്പെടുത്തി വി.ബി ബിനു ജില്ലാ സെക്രട്ടറിയായി. 51 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്ത ശേഷം ജില്ലാ കമ്മിറ്റിയുടെ ആദ്യ യോഗം ചേരുന്നതിനിടെയായിരുന്നു സെക്രട്ടറി സ്ഥാനത്തിനായുള്ള ചേരി തിരിഞ്ഞുള്ള പോരാട്ടം. കാനം പക്ഷക്കാരനായ വി.കെ സന്തോഷ് കുമാറിനെ സംസ്ഥാന നേതൃത്വം നിർദേശിച്ചപ്പോൾ ഇതിൽ എതിർപ്പുമായി കെ.ഇ ഇസ്മായിൽ പക്ഷം വി.ബി ബിനുവിന്റെ പേരുയർത്തി.

വോട്ടെടുപ്പ് ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കം ഫലം കാണാതെ വന്നതോടെ തെരഞ്ഞെടുപ്പിലേക്ക് പോകുകയായിരുന്നു. 51 ൽ 29 വോട്ടുകൾ നേടി ബിനു ജില്ലാ സെക്രട്ടറിയായി. കാനം - ഇസ്മായിൽ പക്ഷങ്ങൾ തമ്മിലുള്ള പോര് കൂടിയാണ് വോട്ടെടുപ്പിലൂടെ മറ നീക്കി പുറത്തു വന്നത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ ബിനു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. പാർട്ടിയിൽ ശക്തമായ വിഭാഗീയതയും സി.പി.ഐ കേരള കോൺഗ്രസ് തർക്കവും നിലനിൽക്കെ സി.കെ ശശിധരന് പകരക്കാരനായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്ന വി.ബി ബിനുവിന് കടമ്പകൾ ഏറെയാണ്.


TAGS :

Next Story