കോഴിക്കാട് കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതി; ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കോർപറേഷൻ മോഡലിൽ രാമനാട്ടുകരയിലും കെട്ടിട നമ്പർ തട്ടിപ്പ്
കോഴിക്കാട് കോർപ്പറേഷൻ കെട്ടിട നമ്പർ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കെട്ടിട ഉടമ അബൂബക്കർ, മുൻ ഉദ്യോഗസ്ഥൻ പി.സി.കെ രാജൻ, ഇടനിലക്കാരായ ഫൈസൽ, ജിഫ്രി, യാസർ അലി, തൊഴിൽ വിഭാഗം ക്ലർക്ക് അനിൽകുമാർ, കെട്ടിട നികുതി വിഭാഗം ക്ലർക്ക് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. വ്യാജ രേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മർക്കസുൽ ഇമാം അഹമ്മദിയ മദ്‌റസ കെട്ടിടത്തിന് നമ്പർ നൽകിയതിലെ ക്രമക്കേടിലാണ് ഏഴുപേരും അറസ്റ്റിലായത്. നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നമ്പർ നൽകിയെന്നാണ് ആരോപിക്കപ്പെടുന്നത്. അഞ്ചു കേസുകൾ കൂടി അന്വേഷണ പരിധിയിലുണ്ട്.
ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എംഎം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾ സ്വീകരിക്കുന്നത്. ടൗൺ സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പാസ്വേഡ് ദുരുപയോഗം ചെയ്തതിന് സസ്പെൻഷനിലുള്ള ആറു പേരിൽ രണ്ടാളുകളും ഇപ്പോൾ അറസ്റ്റിലുള്ളവരിലുണ്ട്. ഇവരുടെ സസ്പെൻഷനെതിരെ കോർപ്പറേഷൻ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു.
കോർപറേഷൻ മോഡലിൽ രാമനാട്ടുകരയിലും കെട്ടിട നമ്പർ തട്ടിപ്പ് നടന്നു. 2019ൽ ആണ് ക്രമക്കേട് നടന്നത്. നഗരസഭാ സെക്രട്ടറിയുടെയും സൂപ്രണ്ടിന്റെയും ലോഗിൻ വിവരങ്ങൾ ചോർത്തിയാണ് അനധികൃതമായി നമ്പർ നൽകിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമിച്ച കെട്ടിടത്തിന് ഈ തരത്തിൽ നമ്പർ നൽകി. നഗരസഭ നടത്തിയ പരിശോധനയിൽ ആണ് ക്രമക്കേട് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി.
Kozhikode Corporation building number irregularity; Six people, including two officers, are in custody
Adjust Story Font
16