Quantcast

"ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ പോകാൻ വേണം അഞ്ച് രൂപ, എന്തുകൊണ്ട് വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടുന്നില്ല?"; സമരം തുടരാൻ സ്വകാര്യ ബസുടമകൾ

ഒരു രൂപക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകണമെന്ന നിലപാട് മാറ്റണമെന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-05-24 06:56:24.0

Published:

24 May 2023 5:28 AM GMT

student concession
X

Representational Image 

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസ് ഉടമകൾ നടത്തിയ ചർച്ച പരാജയം. ജൂൺ ഏഴ് മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകൾ അറിയിച്ചു. ഒരു രൂപക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകണമെന്ന നിലപാട് മാറ്റണമെന്നും മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ബസ് ഉടമകൾ പറഞ്ഞു.

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർധിപ്പിക്കണമെന്ന് കഴിഞ്ഞ തവണ സർക്കാർ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥികളുടെ യാത്രാനിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നും നിലവിലെ നിരക്കിൽ അൻപത് ശതമാനം വർദ്ധനവ് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് കൂട്ടാൻ സർക്കാർ തയ്യാറായില്ല. ബസ് സ്റ്റാൻഡിലെ ശൗചാലയങ്ങളിൽ പോയാൽ പോലും അഞ്ച് രൂപ കൊടുക്കണം, ബസിൽ കയറുമ്പോൾ മാത്രമാണ് ഒരു രൂപ നിരക്ക് വരുന്നതെന്നും ബസ് ഉടമകൾ വിമർശിച്ചു.

വിഷയത്തിൽ മന്ത്രി വ്യക്തമായൊരു മറുപടി നൽകിയിട്ടില്ലെന്നും പരിഗണിക്കാമെന്ന വാഗ്ദാനം മാത്രമാണ് നൽകിയതെന്നും ബസ് ഉടമകൾ അറിയിച്ചു. ഡീസൽ വില കൂട്ടുമ്പോഴും ബസുകളുടെ പ്രവർത്തന ചെലവ് കൂടുന്നതല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ബസ് ഉടമകൾ കുറ്റപ്പെടുത്തി.

അതേസമയം, സ്വകാര്യ ബസ് ഉടമകളുടെ സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. ഒരു വർഷം മുൻപാണ് ഡീസൽ വില കൂട്ടിയത്. അതിന് ശേഷം വില വര്ധനവുണ്ടായിട്ടില്ല. അതിനാൽ തന്നെ ബസ് ഉടമകളുടെ സമരത്തെ ന്യായീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story