പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ
ആറ്റുകാൽ സ്വദേശി അനുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുവനന്തപുരം: ഏഴുവയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. ആറ്റുകാൽ സ്വദേശി അനുവിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ അമ്മ അഞ്ജനയെയും കസ്റ്റഡിയിലെടുത്തു. ആറുമാസമായി രണ്ടാനച്ഛനായ അനു കുട്ടിയെ ഉപദ്രവിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചു, നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അടിച്ചു, പച്ചമുളക് തീറ്റിച്ചു, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചു, ഫാനിൽ കെട്ടിത്തൂക്കിയെന്നും പൊലീസ് പറയുന്നു.
Next Story
Adjust Story Font
16