Quantcast

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല, ശിവശങ്കറിന് ഗൂഢോദ്ദേശ്യം ഇല്ലായിരുന്നു: രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്

സ്പ്രിൻക്ലർ കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന ആദ്യ റിപ്പോർട്ടിലെ കണ്ടെത്തൽ രണ്ടാം സമിതി തള്ളി

MediaOne Logo

Web Desk

  • Updated:

    2021-09-01 06:21:04.0

Published:

1 Sep 2021 5:15 AM GMT

സ്പ്രിന്‍ക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞില്ല, ശിവശങ്കറിന് ഗൂഢോദ്ദേശ്യം ഇല്ലായിരുന്നു: രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്
X

സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിയാതെയെന്ന് രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്. മൂന്നംഗ സമിതി റിപ്പോർട്ടാണ് പുറത്തുവന്നത്. കരാർ നൽകുന്നതിന് സ്പ്രിൻക്ലറിനെ കുറിച്ച് ഐടി വകുപ്പിൽ കൃത്യമായ ഫയൽ പോലും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്.

സ്പ്രിൻക്ലർ കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന ആദ്യ റിപ്പോർട്ടിലെ കണ്ടെത്തൽ രണ്ടാം സമിതി തള്ളി. റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

കരാര്‍ സംബന്ധിച്ച് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ഗൂഢോദ്ദേശ്യം ഇല്ലായിരുന്നെന്നും റിപ്പോർട്ടില്‍ പറയുന്നു. അതേസമയം ചില വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡാറ്റ സുരക്ഷിതമാക്കിയില്ല. കരാർ നൽകുന്നതിന് മുൻപ് സ്പ്രിൻക്ലറിന്‍റെ ശേഷി വിലയിരുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്.

TAGS :

Next Story