അഖിലേന്ത്യ സെക്രട്ടറിയോട് തട്ടിക്കയറി; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ
സംസ്ഥാന സമിതിയംഗം അഡ്വ. ഷൈൻ ലാലിനെയും ജില്ലാ ജനറൽ സെക്രട്ടറി ആർ എസ് ഷാലിമാറിനെയുമാണ് സസ്‌പെൻഡ് ചെയ്തത്
അഡ്വ. ഷൈൻ ലാല്‍, ആര്‍.എസ് ഷാലിമാര്‍
തിരുവനന്തപുരം: സംസ്ഥാന സമിതിയംഗം അഡ്വ.ഷൈൻ ലാലിനെയും തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആർ എസ് ഷാലിമാറിനെയും സസ്‌പെൻഡ് ചെയ്തു. ജില്ലാകമ്മിറ്റിയിൽ അഖിലേന്ത്യ സെക്രട്ടറിയോട് തട്ടികയറിയതിനാണ് നടപടിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
ചിന്തൻ ശിവിർ സംഭവത്തിൽ ശക്തമായ നിലപാട് വനിതാ നേതാവിന് വേണ്ടി സ്വീകരിച്ചവരാണ് സസ്‌പെൻഡ് ചെയ്ത നേതാക്കൾ. അന്ന് പരാതി നല്‍കിയ വനിത നേതാവിനൊപ്പം ശക്തമായി കൂടെ നിന്നവരാണ് ഇരുവരും. സംസ്ഥാന ഉപാധ്യക്ഷന്മാരെ തിരിച്ചെടുക്കാനുള്ള നിർദേശം അട്ടിമറിച്ചുവെന്ന് ജില്ലാ കമ്മറ്റിയിൽ ഇവർ ആരോപിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്ന് ആക്ഷേപം. യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ ബഹളമാണ് നടപടികളിലേക്ക് കലാശിച്ചത് എന്നുള്ളതും പറയുന്നുണ്ട്.
നേരത്തെ യൂത്ത് കോൺഗ്രസിൽ സംഘടനാ നടപടിക്ക് വിധേയരായ എന്‍.എസ് നുസൂറിനെയും എസ്.എം ബാലുവിനെയും തിരിച്ചെടുക്കണമെന്ന ആവശ്യവും യോഗത്തിൽ ഉന്നയിച്ചു. അഖിലേന്ത്യാ നേതൃത്വം തിരിച്ചെടുക്കാനുള്ള കത്ത് നൽകിയിട്ടും സംസ്ഥാന നേതൃത്വം കത്ത് പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്ന വിമർശനമായിരുന്നു ഉയർത്തിയിരുന്നത്. ഇതേ തുടർന്നുണ്ടായിരുന്ന തർക്കങ്ങളാണ് ഇപ്പോഴത്തെ നടപടികളിലേക്ക് നയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Adjust Story Font
16