Quantcast

വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

നിയമസഭാ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടതിനെ പിന്നാലെ പെട്ടെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭാ കവാടത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-10-26 10:16:40.0

Published:

26 Oct 2021 9:45 AM GMT

വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
X

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ നിയമസഭയുടെ മതിൽ ചാടിക്കടന്നു.

നിയമസഭാ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടതിനെ പിന്നാലെ പെട്ടെന്ന് യൂത്ത് കോൺഗ്രസിന്റെ വനിതകളായ പ്രവർത്തകർ നിയമസഭാ കവാടത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഏഴ് പ്രവർത്തകർ നിയമസഭയുടെ മതിൽ ചാടിക്കടന്നു. ഒടുവിൽ പൊലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നേരത്തെ നിയമസഭയിൽ പ്രതിപക്ഷം വിഷയത്തിൽ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഹീനമായ ദുരഭിമാന കുറ്റതൃത്യത്തിന് സർക്കാരും സിപിഎമ്മും കൂട്ടുനിന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. അനുപമയുടെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ ഭരണസംവിധാനങ്ങൾ നട്ടെല്ലു വളച്ചെന്നും ഉന്നതല രാഷ്ട്രീയ ഗൂഢാലോചനയിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയുണ്ടാട്ടില്ലെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നൽകിയതെന്നും ഒരു പരാതിയും സർക്കാർ അവഗണിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 20ന് അർധരാത്രി തുടങ്ങിയ ഗൂഢാലോചനയാണ്. ആൺകുട്ടിയെ പെൺകുട്ടിയാക്കി മലാല എന്ന് പേരിട്ടു. അനുപമ അന്വേഷിച്ചു ചെന്നപ്പോൾ മറ്റൊരു കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തി. ഇതൊക്കെ ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അമ്മയ്ക്കു മാത്രമേ കുഞ്ഞിനെ കൈമാറാൻ നിയമപരമായി അധികാരമുള്ളൂ എന്നു പറഞ്ഞ ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് വ്യക്തമായ മറുപടി നൽകിയില്ല. ദുരഭിമാന കൊലയ്ക്ക് തുല്യമായ ദുരഭിമാന കുറ്റകൃത്യത്തെ പിന്തുണച്ച സിപിഎമ്മിന്റേത് പിന്തിരിപ്പൻ നിലപാടാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

TAGS :

Next Story