കോഴിക്കോട് പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; വാഹനമോടിച്ചവരുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്
ആൽവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചവരുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് പൊലീസ്. ചിത്രീകരണത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളിൽ ഏത് വാഹനം ഇടിച്ചാണ് അപകടം എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് പൊലിസ് പറഞ്ഞു.
സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. വടകര കടമേരി സ്വദേശി ആല്‍വിനാണ് സ്വകാര്യ സ്ഥാപനത്തിന്‍റെ പ്രമോഷണല്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. ആൽവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Next Story
Adjust Story Font
16