Quantcast

പ്രവാസികളുടെ നാവില്‍ നിന്ന് നാട്ടിലേക്ക്: അതും ക്വാളിറ്റിയില്‍ തെല്ലും വിട്ടുവീഴ്ചയില്ലാതെ

സൌദി, കുവൈത്ത്, ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളിലെ 'രുചികളുടെ രാജാവ്' ഇപ്പോള്‍ കേരളത്തിലെ അടുക്കളയിലും എത്തിയിരിക്കുകയാണ്

MediaOne Logo

  • Published:

    26 Feb 2021 4:48 AM GMT

പ്രവാസികളുടെ നാവില്‍ നിന്ന് നാട്ടിലേക്ക്:  അതും ക്വാളിറ്റിയില്‍ തെല്ലും വിട്ടുവീഴ്ചയില്ലാതെ
X

മലയാളിയുടെ ഭക്ഷണശീലങ്ങളില്‍ എന്നും രുചിക്കും മണത്തിനും വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളം സുഗന്ധദ്രവ്യങ്ങളുടെ നാടായതും. നാടുവിട്ടുപോയ മലയാളിക്ക് നാട്ടിലെ രുചി, ക്വാളിറ്റിയില്‍ വിട്ടുവീഴ്ച ചെയ്യാതെ നാവിലെത്തിച്ച് കൊടുക്കുക എന്ന ദൌത്യമായിരുന്നു ഹരിതം ഫുഡ്സ് ആദ്യം ഏറ്റെടുത്തത്. സൌദി, കുവൈത്ത്, ഖത്തര്‍ അടക്കമുള്ള ജിസിസി രാജ്യങ്ങളിലാണ് ഹരിതം ആദ്യം മാര്‍ക്കറ്റ് പിടിച്ചത്. അതുകൊണ്ടുതന്നെ പ്രവാസി മലയാളികള്‍ക്ക് പരിചിതമായ ഒരു ബ്രാന്‍ഡ് ആണിത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നീലാംബരി ഫുഡ്സ് എന്ന പേരിലാണ് ഹരിതം കേരളത്തില്‍ തുടക്കം കുറിക്കുന്നത്.

1990 മുതല്‍, രുചികളുടെ രാജാവായി മലയാളികളുടെ അടുക്കളയിലുണ്ട് ഹരിതത്തിന്‍റെ കറിപൌഡറുകള്‍. ഇതില്‍ ചിക്കന്‍ മസാല, ഫിഷ് മസാല, മട്ടണ്‍ മസാല, എഗ്ഗ് മസാല, മീറ്റ് മസാല, സാമ്പാര്‍ പൊടി, രസം പൊടി, അച്ചാര്‍ പൊടി, ഗരം മസാല, ബിരിയാണി മസാല, വെജിറ്റബിള്‍ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ജീരകം പൊടി തുടങ്ങി അടുക്കളയിലേക്കാവശ്യമായ എല്ലാതരത്തിലുമുള്ള കറിപൌഡറുകളുമുണ്ട്.

കറിപൌഡറുകള്‍ മാത്രമല്ല, വ്യത്യസ്ത ഇനത്തിലുള്ള അരികള്‍, അരിപ്പൊടികള്‍, ആട്ടപ്പൊടി, ഗോതമ്പ് നുറുക്ക്, റവ, വെളിച്ചെണ്ണ, കോക്കനട്ട് മില്‍ക്ക് പൌഡര്‍, ചട്ണി പൊടി, ചായപ്പൊടി, കാപ്പിപ്പൊടി, ചുക്കുകാപ്പി പൊടി, വ്യത്യസ്ത ഇനം പായസം മിക്സുകള്‍, ജാമുകള്‍ കൂടാതെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റുകള്‍, ഉലുവ, ജീരകം, കടുക്, പപ്പടം, കായം, സോസ്, അവില്‍, ശര്‍ക്കര തുടങ്ങി അടുക്കളയിലേക്കാവശ്യമായ എല്ലാം ക്വാളിറ്റിയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഹരിതം പുറത്തിറക്കുന്നുണ്ട്.

ഹരിതത്തിന്‍റെ വിവിധ തരത്തിലുള്ള അച്ചാറുകളില്‍ മാങ്ങയും നാരങ്ങയും കാരക്കയും വെളുള്ളിയും അടക്കം മീന്‍ വരെ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഓലവട, കസൂറപ്പം, മിക്സചര്‍, വ്യത്യസ്ത ഇനം മുറുക്കുകള്‍, എള്ളുണ്ട, കടലയും കടലമുട്ടായിയും വറുത്ത ഉപ്പേരി, ശര്‍ക്കര ഉപ്പേരി, വ്യത്യസ്ത ഇനം സ്‍നാക്‍സുകളുടെ വില്‍പ്പനയിലേക്കു കൂടി ഹരിതം കാലെടുത്ത് വെച്ചിട്ടുണ്ട്.

കെ.വി വിശ്വനാഥൻ

ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസും ചെയ്യില്ല എന്നതുതന്നെയാണ് ഹരിതത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിക്കാന്‍ പ്രധാന കാരണവും. 2007ലാണ് ഹരിതം ഫുഡ്സിന്‍റെ അമരത്തേക്ക് കെ. വി വിശ്വനാഥൻ എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഹരിതം ഫുഡ്സ് പിന്നീട് സ്പൈസ് എക്സ്പോർട് രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുന്നതും. ഉപഭോക്താവിന്‍റെ പ്രതീക്ഷയെ കവച്ചുവെക്കുന്ന സേവനമാണ് ഹരിതം ഫുഡ്സിന്‍റെ മുഖമുദ്ര. ആരോഗ്യഭക്ഷണം, ആരോഗ്യ ജീവിതം എന്ന ഹരിതം ഫുഡ്സിന്‍റെ മിഷനെ യാഥാർഥ്യമാക്കുന്ന ചാലക ശക്തിയാണ് കെ.വി വിശ്വനാഥൻ.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇത്തവണത്തെ അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് കെ. വി വിശ്വനാഥനായിരുന്നു. സൌരോര്‍ജ്ജം ഉപയോഗിച്ച് 140 കിലോ വോള്‍ട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ചതിനാണ് അംഗീകാരം. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു ഒരു വ്യാപാര സ്ഥാപനം ഇത്തരത്തില്‍ വൈദ്യുതി ഉത്പ്പാദനം നടത്തിയത്. മീഡിയവണിന്‍റെ ഇത്തവണത്തെ എക്സലൻസ് ഇൻ പ്രൊഡക്ഷന്‍ ആന്‍റ് എക്സ്പോർട്ട് ഓഫ് സ്‍പെയ്സെസ് അവാര്‍ഡിന് അര്‍ഹനായതും കെ വി വിശ്വനാഥനായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്.

കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന്‍ ഐഎഎസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍ സിഇഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്‍റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്.

TAGS :

Next Story