Quantcast

ധോണിക്കെതിരായ ക്രിമിനല്‍ കേസ് സുപ്രീംകോടതി റദ്ദാക്കി

MediaOne Logo

admin

  • Published:

    20 Dec 2017 6:53 PM GMT

ധോണിക്കെതിരായ ക്രിമിനല്‍ കേസ് സുപ്രീംകോടതി റദ്ദാക്കി
X

ധോണിക്കെതിരായ ക്രിമിനല്‍ കേസ് സുപ്രീംകോടതി റദ്ദാക്കി

ഷൂ ഉള്‍പ്പെടെ കൈയ്യില്‍ പിടിച്ചാണ് ധോണി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും ഇത് ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും

ഒരു മാസികയുടെ കവര്‍ ചിത്രത്തില്‍ ശ്രീകഷ്ണ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടെന്ന പേരില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ നിലനിന്നിരുന്ന ക്രിമിനല്‍ കേസ് സുപ്രീംകോടതി റദ്ദ് ചെയ്തു. ഷൂ ഉള്‍പ്പെടെ കൈയ്യില്‍ പിടിച്ചാണ് ധോണി പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും ഇത് ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ ജയകുമാര്‍ ഹിര്‍മത്താണ് കോടതിയെ സമീപിച്ചത്.

കേസില്‍ ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കര്‍ണാടക ഹൈക്കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ ധോണി പ്രത്യേക ഹരജി സമര്‍പ്പിച്ചത്.

TAGS :

Next Story