Quantcast

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും നോട്ടുകളില്ലാതെ പണമിടപാട് നടത്തുന്ന ഇന്ത്യയെ സ്വപ്നം കണ്ടും പ്രധാന മന്ത്രി

MediaOne Logo

Trainee

  • Published:

    31 Dec 2017 3:25 PM GMT

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും നോട്ടുകളില്ലാതെ പണമിടപാട് നടത്തുന്ന ഇന്ത്യയെ സ്വപ്നം കണ്ടും പ്രധാന മന്ത്രി
X

കോണ്‍ഗ്രസിനെ വിമര്‍ശിച്ചും നോട്ടുകളില്ലാതെ പണമിടപാട് നടത്തുന്ന ഇന്ത്യയെ സ്വപ്നം കണ്ടും പ്രധാന മന്ത്രി

രാജ്യത്ത് 'കള്ളപ്പണ രോഗം' പടര്‍ത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് വിമര്‍ശിച്ചു.


500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് പ്രയാസപ്പെട്ട സാധാരണ ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രി, രാജ്യത്ത് 'കള്ളപ്പണ രോഗം' പടര്‍ത്തുന്നത് കോണ്‍ഗ്രസ് ആണെന്ന് വിമര്‍ശിച്ചു.


"70 വര്‍ഷമായി കള്ളപ്പണം കൊണ്ടുനടക്കുന്നവരെ ശിക്ഷിക്കാനായി ജനങ്ങള്‍ വെറും 50 ദിവസം ബുദ്ധിമുട്ടേണ്ടി വരുന്നു. നിങ്ങള്‍ കൊള്ളക്കാര്‍ക്ക് 70 വര്‍ഷം കൊടുത്തു, ഞാന്‍ വെറും 70 ദിവസമാണ് അവ ഇല്ലാതാക്കാനായി ചോദിക്കുന്നത്'' എന്ന് കേരള ലിംഗായാത്ത് എജുക്കേഷന്‍റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

''എന്‍റെ ഗവണ്‍മെന്റ് സത്യസന്ധരായ ജനങ്ങളെ സംരക്ഷിക്കാനും അഴിമതിക്കും വഞ്ചനക്കുമെതിരെ ശിക്ഷ നടപ്പാക്കാനുമുള്ളതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് നോട്ടുകള്‍ വിലക്കിയതിനെതിരെ പ്രതികരിക്കുന്നു. 25പൈസയുടെ നാണയം അവര്‍ മുമ്പ് വിലക്കിയതു കൊണ്ട് ഞാന്‍ അവരോടൊന്നും ചോദിക്കുന്നില്ല. അവര്‍ക്ക് വലിയ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ധൈര്യം ഇല്ല. അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ 25 പൈസ ഇല്ലാതാക്കിയതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നു, ഞാന്‍ പക്ഷെ 1000 രൂപയുടെ നോട്ടാണ് ഇല്ലാതാക്കിയത്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


''നോട്ടുകളില്ലാതെ പണമിടപാട് നടത്തുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്, ക്രെഡിറ്റും ഡെബിറ്റും കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യണം. ആരെങ്കിലും ഡിസംബര്‍30നു ശേഷം അഴിമതിക്ക് കൂട്ടു നില്‍ക്കുകയാണെങ്കില്‍ മോഡി തലകുനിക്കില്ല'' മന്കിബാത്തിനെ കുറിച്ചുള്ള റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം ഓര്‍മിപ്പിച്ചു.

Next Story