Quantcast

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

MediaOne Logo

Jaisy

  • Published:

    1 Jun 2018 8:44 PM GMT

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്
X

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ്

സര്‍ക്കാര്‍ ദേശീയ മൃഗ പദവി നല്‍കിയാല്‍ തങ്ങള്‍ അതിനെ പിന്തണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ സഈദ് അര്‍ഷദ് മദനി. ഗോ രക്ഷകരുടെ നിരന്തരമായ ആക്രമണങ്ങളുടെ പശ്ചത്താലത്തിലായിരുന്നു മദനിയുടെ പ്രതികരണം. സര്‍ക്കാര്‍ ദേശീയ മൃഗ പദവി നല്‍കിയാല്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോ രക്ഷയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയായിട്ടുണ്ട്. ഗോ രക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ മതത്തെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ഹിന്ദു സഹോദരന്‍മാരുടെ മതവികാരങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ നിയമം കയ്യിലെടുക്കുന്നതിനോട് യോജിപ്പില്ലെന്നും മദനി പറഞ്ഞു. പശുക്കളുടെ രക്ഷക്കായി സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കണമെന്നും അതിലൂടെ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രിപ്പിള്‍ തലാഖ് വിഷയത്തില്‍ മതപരമായ കാര്യങ്ങള്‍ക്ക് മതപരമായ പരിഹാരങ്ങള്‍ മാത്രമേ ഉള്ളൂ. സുപ്രീം കോടതിയില്‍ നിന്നും അനുയോജ്യമായ പരിഹാരം ഉണ്ടാവുകയാണെങ്കില്‍ തങ്ങള്‍ അതിനെ സ്വാഗതം ചെയ്യും.

TAGS :

Next Story