Quantcast

ലോക്പാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ

പൂര്‍ണ്ണ അധികാരമുള്ള അംഗമായി ഉള്‍പ്പെടുത്തും വരെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് നിലപാടെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    21 Aug 2018 7:32 AM GMT

ലോക്പാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ
X

പ്രത്യേക ക്ഷണിതാവായി ലോക്പാല്‍ യോഗത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് ലോക്സഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വീണ്ടും നിരസിച്ചു. പൂര്‍ണ്ണ അധികാരമുള്ള അംഗമായി ഉള്‍പ്പെടുത്തും വരെ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് നിലപാടെന്ന് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇത് നാലാം തവണയാണ് ഖാര്‍ഖെ ലോക്പാല്‍ യോഗം ബഹിഷ്കരിക്കുന്നത്.

വോട്ട് ചെയ്യാനോ അഭിപ്രായം രേഖപ്പെടുത്താനോ അടക്കമുള്ള പൂര്‍ണ്ണ അധികാരങ്ങളൊന്നുമില്ലാത്ത പ്രത്യേക ക്ഷണിതാവായാണ് കോണ്‍ഗ്രസ് ലോക്സഭാ നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയെ ലോക്പാല്‍ സെല‍ക്ഷന്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . എന്നാല്‍ ഇത്തരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഖാര്‍ഖെ പ്രധാനമന്ത്രിക്ക് കത്തയച്ചു. മുന്‍പ് ഫെബ്രുവരി, ഏപ്രില്‍ ജൂലൈ മാസങ്ങളിലും സമാനമായ കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. ലോകപാല്‍ ആക്ടില്‍ പ്രത്യേക ക്ഷണിതാവെന്ന പദവിക്കുള്ള വ്യവ്സ്ഥയില്ല., പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയില്‍ പൂര്‍ണ്ണ അധികാരമുള്ള അംഗമാക്കാന്‍ സര്‍ക്കാര്‍ ലോക്പാല്‍ ആക്ടില്‍ ഭേദഗതി വരുത്താന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും കത്തിലൂടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ ചോദിച്ചു.

ഇത്തരത്തിലുടെയുള്ള ലോക്പാല്‍ നിയമനം ദുഷിപ്പിക്കുന്നതാണ്. ലോക്പാല്‍ ആക്ട് നടപ്പാക്കാന്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന് വരുത്തി തീര്‍ക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്നും ഖാര്‍ഖെ വിമര്‍ശിച്ചു. പ്രതിപക്ഷത്തെ ആത്മാര്‍ത്ഥമായി ഉള്‍പ്പെടാത്തെ ലോക്പാല്‍ നിയമന നടത്താനുള്ള സര്‍ക്കാരിന്റെ നീക്കം മനസ്സിലാക്കാനുള്ള വിവേകം ജനങ്ങള്‍ക്കുണ്ടെന്നും കത്തിലൂടെ ഖാര്‍ഖെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം ഇന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

TAGS :

Next Story