സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് രഘുറാം രാജന്‍
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരില്‍ എഴുതിയ ബ്ലോഗിലൂടെ അദ്ദേഹം വ്യക്തമാക്കി
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. കോവിഡ് എന്ന മഹാമാരിക്ക് പിന്നാലെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അദ്ദേഹം ‘സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി’ എന്ന പേരില്‍ എഴുതിയ ബ്ലോഗിലൂടെ അദ്ദേഹം വ്യക്തമാക്കി.
2008-2009 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി വലിയൊരു ഞെട്ടലുണ്ടാക്കിയതാണ്. എന്നാല്‍ നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുമായിരുന്നു, ധനകാര്യ സംവിധാനം ഏറെക്കുറെ മികച്ചതായിരുന്നു, സര്‍ക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതായിരുന്നു. കൊറോണക്കെതിരെ പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന ഇന്ന് അങ്ങിനെയല്ല സ്ഥിതിയെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
വൈറസ് നിയന്ത്രണാതീതമായതിന് ശേഷം സ്വീകരിക്കേണ്ട നടപടികൾ ആസൂത്രണം ചെയ്യാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടിയും ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കണം. ഇത്രയേറെ ദിവസങ്ങള്‍ രാജ്യം അടച്ചുപൂട്ടിയിടുക എന്നത് വളരെയേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് വൈറസ് വ്യാപനം അധികം ഇല്ലാത്ത സ്ഥലങ്ങളെ എങ്ങനെ പഴയ രീതിയിലേക്കെത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കണം.
സമ്പദ് വ്യവസ്ഥ പുനരാരംഭിക്കുന്നതിന്, ആരോഗ്യമുള്ള യുവാക്കളെ ജോലിസ്ഥലത്തിനടുത്തുള്ള ഹോസ്റ്റലുകളില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട് നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പാദകര്‍ക്ക് അവരുടെ വിതരണ ശൃംഖല സജീവമാക്കേണ്ടതിനെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കണം.പാവപ്പെട്ടവരും ശമ്പളമില്ലാത്തവരുമായ ആളുകൾക്ക് കൂടുതല്‍ ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തന്റെ ബ്ലോഗിലൂടെ പറയുന്നുണ്ട്.
പലരും പറയുന്നതു പോലെ നേരിട്ടുള്ള കൈമാറ്റം ഭൂരിഭാഗം വീടുകളിലേക്കും എത്തിച്ചേരാം, എന്നാല്‍ എല്ലായിടത്തേക്കും എത്തണമെന്നില്ല. തന്നെയുമല്ല ഒരു മാസത്തേക്ക് അത് അപര്യാപ്തമാണെന്നും തോന്നുന്നു. ഇതിനകം അന്തരഫലം നാം കണ്ടു – കുടിയേറ്റ തൊഴിലാളികളുടെ പലായനം. അടുത്തത് അതിജീവിക്കാനാകാതെ വരുമ്പോള്‍ ലോക്ക്ഡൗണിനെ ലംഘിച്ച് അവര്‍ ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടി വരിക.’രഘുറാം പറയുന്നു.
പ്രതിസന്ധികളിലൂടെ മാത്രമാണ് ഇന്ത്യ നവീകരിക്കപ്പെടുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ എത്രത്തോളം ദുര്‍ബലരാണെന്ന് മനസിലാക്കാന്‍ ഈ ദുരന്തം നമ്മെ സഹായിക്കും. ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍, ആരോഗ്യരംഗത്തെ പരിഷ്കാരങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16